പേരാമ്പ്രയിലെ യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (11:15 IST)

പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച മുജീബ് എന്ന യുവാവിന്റെ മരണത്തിന് കാരണം വൈറസ് അല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് മരണകാരണം എച്ച്‌വണ്‍എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്. 
 
കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ മുജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 
 
മുജീബിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ് ഇവര്‍. ഇവയുടെ പരിശോധന ഫലം നാളെ ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികളായ സ്ത്രീകൾ കയറുമെന്ന് തോന്നുന്നില്ല, റിവ്യു ഹർജി നൽകുന്നത് പരിഗണനയിലെന്ന് ദേവസ്വം

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ കയറാമെന്ന സുപ്രീംകോടതിയുടെ വിധിയിൽ വിയോജിപ്പു ...

news

‘മമ്മൂട്ടിയെ ഒന്ന് കാണണം’ - അപ്പുണ്ണിയെ പോലെ ജീവിതം തിരിച്ച് കിട്ടിയ ആയിരങ്ങളുണ്ട്

പൊന്നാനി കടവനാട്ടെ കയര്‍തൊഴിലാളിയായിരുന്ന അപ്പുണ്ണിക്ക് നടൻ മമ്മൂട്ടിയെ കാണാൻ ...

news

200 കോടിയുടെ എം ഡി എം എ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട കൊച്ചിയില്‍ നിന്ന്

കൊച്ചി നഗരത്തിൽ നിന്നും 200 കോടിയുടെ മെത്തലിൽ ഡയോക്സി മെത്തഫിറ്റമിൻ (എം ഡി എം എ) എക്സൈസ് ...

Widgets Magazine