അതിരാവിലെ ഉണരൂ, വിജയത്തിലേക്ക് ഓടിക്കയറൂ...

വിജയം, സെല്‍ഫ് ഹെല്‍പ്പ്, രാവിലെ, പുലര്‍ച്ചെ, ഉറക്കം, അലാറം, ജീവിതവിജയം, ആരോഗ്യം, Success, Self Help, Health, Morning, Good Morning
BIJU| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (17:24 IST)
രാവിലെ 11 മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ഈ രണ്ടുപേരെയും താരതമ്യപ്പെടുത്തിയാല്‍, ജീവിതവിജയത്തിന്‍റെ കാര്യത്തില്‍ 100 ശതമാനം മാര്‍ക്ക് ലഭിക്കുക അതിരാവിലെ എഴുന്നേല്‍ക്കുന്ന ആള്‍ക്കായിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും.

അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക.

ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാലുടന്‍ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചുവായിക്കുക. ചെയ്യാന്‍ ഏറ്റവും ഇന്‍ററസ്റ്റുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. ജീവിതത്തില്‍ വലിയ വിജയം നേടിയവരുടെ പ്രഭാതചര്യകളെക്കുറിച്ച് വായിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും രാവിലെ ആ ദിവസത്തേക്കുറിച്ചുള്ള ചിന്തകള്‍, പ്രാധാന്യം എന്നിവ സംബന്ധിച്ച് കുറിപ്പെഴുതുന്നത് ശീലമാക്കുക.

എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. ആരോഗ്യത്തിന് അത് നല്ലതാണെന്നതിലുപരി, വീണ്ടും ഉറക്കത്തിലേക്ക് വീഴാനുള്ള സാധ്യത മാറ്റുകയും ചെയ്യാം.

നേരത്തേ എഴുന്നേല്‍ക്കുന്നത് ഒരു തെറ്റായ ശീലമാണെന്ന് ഒരിക്കലും മനസില്‍ തോന്നാന്‍ പാടില്ല. നമ്മുടെ ജീവിതത്തിന് ഒരു ദിവസം കൂടി ലഭിച്ചിരിക്കുന്നു. കഠിനമായി ജോലി ചെയ്യാന്‍, സ്മാര്‍ട്ടായി ജോലി ചെയ്യാന്‍, ബന്ധുക്കളോട് സംസാരിക്കാന്‍, അന്യരെ സഹായിക്കാന്‍, സൌഹൃദങ്ങള്‍ പുതുക്കാന്‍, ധനം സമ്പാദിക്കാന്‍, അപരിചിതരോടുപോലും പുഞ്ചിരിക്കാന്‍ എല്ലാം നിങ്ങള്‍ക്ക് 24 മണിക്കൂറുകള്‍ കൂടി ലഭിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്. വെറുതെ ആലോചിച്ച് സമയം കളയാതെ, എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നരേന്ദ്രമോഡിയെ വിശേഷിപ്പിക്കുന്നത് ‘മാന്‍ ഓഫ് ആക്ഷന്‍’ എന്നാണ്. അതുപോലെ നിങ്ങളും പ്രവൃത്തിയുടെ മഹനീയതയില്‍ വിശ്വസിക്കുക.

മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കുമുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നുനല്‍കിയേക്കാം. തന്‍റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ എണീറ്റയുടന്‍ ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്ത് അയാളെയും എഴുന്നേല്‍പ്പിക്കാം. ഒരുമിച്ച് ഓടാന്‍ പോകാന്‍ പ്ലാന്‍ ചെയ്യാം.

ഫേസ്ബുക്കിലും മറ്റും ‘ഗുഡ്മോണിംഗ് ചലഞ്ച്’ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. എഴുന്നേറ്റാലുടന്‍ ഗ്രൂപ്പിലേക്ക് സന്ദേശം അയക്കാം. എല്ലാവരുടെയും റിപ്ലേകള്‍ വന്നുതുടങ്ങുകയും ഒരു ചെറിയ ഡിസ്കഷന്‍ നടക്കുകയും ചെയ്താല്‍ നിങ്ങളുടെ ഉറക്കം പമ്പ കടക്കുകയും പിറ്റേദിവസവും അതേസമയത്ത് ഉണരാനുള്ള ആഗ്രഹമുണരുകയും ചെയ്യും.

അതിരാവിലെ ഉണരണമെന്ന് ആഗ്രഹിക്കുകയും ഉണരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് മടികൊണ്ടുമാത്രമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം കിട്ടുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുമെന്ന് അറിയാമോ? വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടുമെന്ന് അറിയാമോ? ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.

എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും.

എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ബൈബിള്‍ പോലുള്ള മതഗ്രന്ഥമാകാം. അല്ലെങ്കില്‍ നിങ്ങളെ ഇന്‍‌സ്പയര്‍ ചെയ്ത ആരുടെയെങ്കിലും ജീവചരിത്രമാകാം. ഏതെങ്കിലും സെല്‍ഫ് ഹെല്‍‌പ് ബുക്കാകാം. ഒരുണര്‍വ്വ് ലഭിച്ചുകഴിഞ്ഞാലുടന്‍ എക്സര്‍സൈസ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു വാംഅപ് നടത്താം. ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്ക് അങ്ങനെ വളരെ വേഗം ഓടിക്കയറാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?
സോഡിയത്തിന്റെ അളവ് വഴുതനങ്ങയില്‍ കുറവാണ്

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല
ഉപ്പിന്റെ അംശം പഴത്തില്‍ താരതമ്യേന കുറവാണ്. മലബന്ധം അകറ്റാന്‍ പഴം സഹായിക്കുന്നു

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍
തലവേദന വളരെ സാധാരണമാണ് അത് ആര്‍ക്കും ഉണ്ടാകാം. സാധാരണയായി, ഒരു തലവേദന സ്വയം അല്ലെങ്കില്‍ ...

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞോ?, ഈ ലക്ഷണങ്ങൾ ...

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞോ?, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഹീമോഗ്ലോബിന്‍ അളവ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും ശരിയായ ചികിത്സ നല്‍കാനും ...

ലാക്ടോസ് ഇൻടോളറൻസ്: പാലിന് പകരം എന്ത് കഴിക്കാം?

ലാക്ടോസ് ഇൻടോളറൻസ്: പാലിന് പകരം എന്ത് കഴിക്കാം?
ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് പാലിന് പകരം മറ്റ് ആരോഗ്യകരമായ ഓപ്ഷനുകള്‍ ഉണ്ട്. അവ ...