മെസ്സിക്കൊപ്പം ഛേത്രി, മുന്നിൽ ക്രിസ്റ്റ്യാനോ മാത്രം!

അഭിമാനമായി സുനിൽ ഛേത്രി

അപർണ| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (08:15 IST)
ഇന്റര്‍കോണ്ടിനെന്റല്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിലും ഗോള്‍ നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇതിഹാസ താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി. ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു.

ഇന്റർകോണ്ടിനെന്റൽ കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപിച്ചത്. രണ്ടും പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്.

ദേശീയ ടീമിനു വേണ്ടി നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരില്‍ ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയിരിക്കുകയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്.

124 മത്സരങ്ങളില്‍ നിന്ന് 81 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. 64 ഗോളുകളാണ് നിലവിൽ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. ടൂർണമെന്റിൽ ഇന്ത്യ ആകെ 11 ഗോളുകളാണടിച്ചത്. അവയിൽ എട്ടും ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :