മെസ്സിയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നു? ലോകകപ്പ് കളിക്കാൻ അർജന്റീനയ്ക്ക് കഴിയില്ല?! - ഇസ്രായേലിന്റെ നീക്കത്തിൽ ഞെട്ടി ഫുട്ബോൾ ആരാധകർ

അർജന്റീനയെ ലോകകപ്പിൽ നിന്നും പുറത്താക്കാൻ നീക്കം

അപർണ| Last Modified വെള്ളി, 8 ജൂണ്‍ 2018 (10:27 IST)
ലോകകപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അർജന്റീനയ്ക്ക് പാരയായി ഇസ്രായേൽ. സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇസ്രായേല്‍ ഫിഫയില്‍ പരാതി നല്‍കി. മത്സരം ഉപേക്ഷിക്കാനുണ്ടായ കാരണമെന്തെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിൽ ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സൗഹൃദ മത്സരം നടന്നാല്‍ മെസ്സിയുടെ ജെഴ്‌സി കത്തിക്കുമെന്നുള്ള ഭീഷണി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു. സമാധാനത്തിന് എന്നും പ്രാധാന്യം നൽകിയിരുന്ന മെസ്സി ഇത്തവണയും പതിവ് തെറ്റിച്ചില്ല. കലാപമുണ്ടാക്കി ഒരു മത്സരത്തിൽ കളിക്കേണ്ടെന്ന് മെസിയും കൂട്ടരും തീരുമാനിക്കുകയായിരുന്നു.

അതേസമയം, ലോകകപ്പില്‍ മതപരമായ വിവേചനം കാണിച്ച അര്‍ജന്റീനയെ പുറത്താക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പ് മത്സരത്തിലടക്കം തങ്ങളുടെ ടീമിന്റെ പിന്തുണ കുറയുമോ എന്ന ആശങ്കയുളളതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :