ന്യൂസിലെൻഡിനെ തകർക്കാനായില്ല, ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലേക്ക്

ഫൈനലിൽ ന്യൂസിലാൻഡ് തന്നെ എതിരാളി?

അപർണ| Last Modified വെള്ളി, 8 ജൂണ്‍ 2018 (08:44 IST)
ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ന്യൂസിലെന്റിനെതിരായ മത്സരത്തില്‍ തോൽ‌വി അറിഞ്ഞ് ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാന്റിന്റെ ജയം. തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനലിലെത്തി.
ആദ്യ പകുതി പ്രതീക്ഷത്ര ഫലം കാഴ്ച വെയ്ക്കാൻ ഇന്ത്യയ്ക്കായില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ നായകന്‍ സുനില്‍ ഛേത്രിയാണ് ആദ്യം വലകുലുക്കിയത്. ഡി ജോംഗ്, ഡയര്‍ എന്നിവരാണ് ന്യൂസിലാന്‍ഡിനു വേണ്ടി ഗോളുകള്‍ നേടിയത്.

തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. മികച്ച ഗോള്‍ ശരാശരിയാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. അടുത്ത മത്സരത്തില്‍ വലിയ മാര്‍ജിനില്‍ കെനിയ ജയിച്ചില്ലെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ അരങ്ങേറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :