ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയത് ഉണ്ടാകില്ല: മെസ്സി

വെള്ളി, 8 ജൂണ്‍ 2018 (09:07 IST)

Widgets Magazine

ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. ഫുട്ബോള്‍ ഓര്‍മ്മകളുടെ കൂടാരക്കൂട്ടിലാണ് ഇപ്പോല്‍ ഈ ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ ആരാധകര്‍. ഇത്തവണ റഷ്യയില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കും? അർജന്റീനയ്ക്ക് ഇത്തവണയെങ്കിലും കീരീടം സ്വന്തമാക്കാൻ കഴിയുമോ? 
 
ഫൈനലിൽ എത്തുന്നതും കിരീടം ഉയർത്തുന്നതുമാണ് മെസിയുടെ എന്നത്തേയും ആഗ്രഹം. ആ ആഗ്രഹത്തിനു പിന്നാലെയുള്ള ഓട്ടപ്പാച്ചിലിൽ ആണ് സൂപ്പർതാരം മെസി. 2014ലെ മത്സരത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ അർജന്റീനയ്ക്ക് ജയം നഷ്ടമായി. ഫൈനലും കിരീടവും സ്വപ്നം കണ്ടുകൊണ്ടായിരിക്കും മെസിൽ കളത്തിലിറങ്ങുക.
 
മെസിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘എന്റെ തലമുറയ്ക്ക് മറ്റൊരു ലോകകപ്പ് കളിക്കാന്‍ അവസരമുണ്ടാകില്ല. അതുകൊണ്ട് ഇത് ജയിക്കണം. അത് ഞങ്ങളുടെ ആവശ്യമാണ്’. മെസിയാണ് അർജന്റീനയുടെ തുറുപ്പുചീട്ട്. രണ്ടു പതിറ്റാണ്ടുനീണ്ട അര്‍ജന്റീനയുടെ കാത്തിരിപ്പിനും വര്‍ഷങ്ങള്‍ നീണ്ട മെസിയുടെ കഠിനാധ്വാനത്തിനും ഇത്തവണ അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മെസി ഫുട്ബോൾ ലോകകപ്പ് ഫിഫ അർജന്റീന Messi Football Worldcup Fifa Arjenteena

Widgets Magazine

മറ്റു കളികള്‍

news

ന്യൂസിലെൻഡിനെ തകർക്കാനായില്ല, ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലേക്ക്

ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ന്യൂസിലെന്റിനെതിരായ മത്സരത്തില്‍ തോൽ‌വി അറിഞ്ഞ് ഇന്ത്യ. ...

news

യോഗ്യതാ റൌണ്ടിലെ വെടിക്കെട്ട് കണ്ടില്ലേ? ലോകകപ്പിലും അത് തുടരാം!

പോളണ്ടിനെപ്പറ്റി മിണ്ടിപ്പോകരുതെന്ന് ഫിഫ ലോകകപ്പ് പ്രേമികളെങ്കിലും ആരോടും പറയില്ല. കാരണം, ...

news

ഇനി പോളണ്ടിനെപ്പറ്റി മിണ്ടാം!

പോളണ്ടിനെപ്പറ്റി മിണ്ടിപ്പോകരുതെന്ന് ഫിഫ ലോകകപ്പ് പ്രേമികളെങ്കിലും ആരോടും പറയില്ല. കാരണം, ...

news

‘നെയ്മ‌റിനെ സഹിക്കാൻ കഴിയില്ല, എന്തുപറഞ്ഞാലും ചൂടാകും’- ഫ്രഞ്ച് ലീഗിലെ സഹതാരം

ഫ്രഞ്ച് ലീഗിലെ സൂപ്പര്‍താരമായ നെയ്മര്‍ക്കെതിരെ ആരോപണവുമായി ലീഗിലെ ടീമായ സ്ട്രാസ്ബര്‍ഗ് ...

Widgets Magazine