കെനിയെ തകർത്ത് ഇന്ത്യ, സുനില്‍ ഛേത്രി ഇന്ത്യയ്ക്ക് അഭിമാനം

കിരീടം സ്വന്തമാക്കി ഇന്ത്യ

അപർണ| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (08:02 IST)
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ കീഴടക്കി ഇന്ത്യയ്ക്ക് കിരീടം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയമുറപ്പിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിലും 29ആം മിനുട്ടിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യയുടെ ജയം നിര്‍ണയിച്ചത്.

ടൂര്‍ണമെന്റിലുടനീളം ഉഗ്രന്‍ പ്രകടനം നടത്തിയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ലീഗ് റൗണ്ടില്‍ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ പട കലാശപ്പോരിന് ഇറങ്ങിയത്.

ഇതോടെ ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :