പ്ലാസ്റ്റിക് കുപ്പി കൊടുത്താൽ അഞ്ച് രൂപ റെയിൽ‌വേ തരും !

വ്യാഴം, 7 ജൂണ്‍ 2018 (19:03 IST)

ഡൽഹി: പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ പുത്തൻ തലമുറ മാർഗവുമായി ഇന്ത്യൻ റെയിൽ‌വേ. പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ചാൽ അഞ്ച് രൂപ തിരികെ നൽകുന്ന യന്ത്രം സ്ഥപിച്ചിരിക്കുകയാണ് റെയിൽ‌വേ. പ്രിസ്ഥിതി ദിനത്തോടനുബന്ധിച്ച് വഡോദര റെയി‌ൽ‌വേ സ്റ്റേഷനിലാണ് പുതിയ യന്ത്രം സ്ഥപിച്ചിരിരിക്കുന്നത് 
 
പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ച് നമ്മുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതോടെ പേടീഎം വാലറ്റിലേക്ക് അഞ്ച് രൂപാ ലഭിക്കുന്ന തരത്തിലാണ് യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ച് ട്രെയിനിൽ ഭക്ഷണം വിളമ്പാനുള്ള പത്രങ്ങളാക്കി രൂപാന്തരപ്പെടുത്താനാണ് റെയി‌വേയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ട്രെയ്നിൽ ഇത്തരത്തിലുള്ള പാത്രങ്ങളിൽ ഭക്ഷണം വിളമ്പാൻ തുടങ്ങി. 
  
നേരത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ട്രെയ്നുകളിൽ മണ്ണിലലിഞ്ഞു ചേരുന്ന തരത്തിലുള്ള പാത്രങ്ങളിൽ റെയിൽ‌വേ ഭക്ഷണം നൽകി തുടങ്ങിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പെരുമ്പാവൂരിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

വൈദ്യുത കമ്പി പൊട്ടിവീണ് പെരുമ്പാവൂരിൽ ഒരാൾ മരിച്ചു. പെരുമ്പാവൂരിലെ വെങ്ങോലയിലാണ് സംഭവം ...

news

കോണ്‍ഗ്രസ് വീണ്ടും മാണിക്ക് മുമ്പില്‍ കുമ്പിടുന്നു; രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനെന്ന് സൂചന - എതിര്‍പ്പുമായി സുധീരന്‍

പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)​ന് വിട്ടുനൽകിയേക്കും. ജോസ് കെ ...

news

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മരിച്ചെന്നു കരുതി ഭർത്താവ്‌ ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചാമൂട്ടിലാണ് ...

news

പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ

പ്രവാസികൾ വിവാഹം 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദ് ...

Widgets Magazine