ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

നാഗ്പുര്‍, വ്യാഴം, 7 ജൂണ്‍ 2018 (19:55 IST)

pranab mukherjee , congress , bjp , RSS , ആർഎസ്എസ് , പ്രണബ് മുഖര്‍ജി , മോഹന്‍ ഭഗവത്
അനുബന്ധ വാര്‍ത്തകള്‍

ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആർഎസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് ഹെഡ്ഗേവാറിന്‍റെ സ്മാരകത്തിലെ സന്ദർശക ഡയറിയിലാണ് ഇക്കാര്യം കുറിച്ചത്.

ഇവിടെ എത്തിയത് ഇന്ത്യയുടെ മഹാനായ പുത്രനെ അഭിവാദനം ചെയ്യുന്നതിനും ബഹുമാനം അറിയിക്കുന്നതിനുമാണെന്ന് പ്രണബ് എഴുതി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്.

നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍രാഷ്ട്രപതി. നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭഗവത് സ്വീകരിച്ചു. തങ്ങളുടെ സ്വീകരിച്ച പ്രണബിന്റെ നിലപാടിനെ മഹത്തരമെന്നാണ് ആർഎസ്എസ് നേതൃത്വം വിശേഷിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാര്യയെ കൊലപ്പെടുത്തി രണ്ട് മക്കളുമായി ഭർത്താവ് സ്ഥലം വിട്ടു

മലപ്പുറത്ത് അന്യ സംസ്ഥന തൊഴിലാളി ഭാര്യയെ കൊൽപ്പെടുത്തി മക്കളുമായി കടന്നു. വേങ്ങരയിലെ ...

news

നാണക്കേടില്‍ മുങ്ങി കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് - പൊട്ടിത്തെറിച്ച് നേതാക്കള്‍

പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന്. സീറ്റ് കൈമാറ്റത്തിന് ...

news

പ്ലാസ്റ്റിക് കുപ്പി കൊടുത്താൽ അഞ്ച് രൂപ റെയിൽ‌വേ തരും !

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ പുത്തൻ തലമുറ മാർഗവുമായി ഇന്ത്യൻ റെയിൽ‌വേ. പ്ലാസ്റ്റിക് ...

news

പെരുമ്പാവൂരിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

വൈദ്യുത കമ്പി പൊട്ടിവീണ് പെരുമ്പാവൂരിൽ ഒരാൾ മരിച്ചു. പെരുമ്പാവൂരിലെ വെങ്ങോലയിലാണ് സംഭവം ...

Widgets Magazine