aparna|
Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (12:21 IST)
നവാഗതനായ സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി ഒരു സ്റ്റൈലൈസ്ഡ് ത്രില്ലറാണ്.
മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്നത്.
ചിത്രത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ‘ഇതൊരു ട്രാവല്‍ മൂവിയാണ്. കിടുക്കന്‍ ആക്ഷനാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ലാലേട്ടന്‍ ശരിക്കും വിയര്‍പ്പൊഴുക്കിയാണ് അഭിനയിച്ചിരിക്കുന്നത്. സാഹസിക രംഗങ്ങളിലൊക്കെ ഇത്ര തന്മയത്വത്തോടെ അഭിനയിക്കാന്‍ ലാലേട്ടന്‍ കഴിഞ്ഞേ മറ്റാരുമുള്ളു. ലാലേട്ടന്‍ ഒരു രംഗത്തും ഒരു ഡ്യൂപ്പിനേയും ഇതില്‍ ഉപയോഗിച്ചിട്ടില്ല. എല്ലാം വമ്പന്‍ സെറ്റപ്പാണ്. ആരാധകരെ ഹരം പിടിപ്പിക്കുന്ന സിനിമയാകും ഇതെന്ന് എനിക്കുറപ്പുണ്ട്’ എന്നാണ് സുരാജ് പറഞ്ഞത്.
സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.