ഷൂട്ടിംഗിനിടെ താരങ്ങൾ തമ്മിലടി; ആസിഫ് അലിക്കും അപർണയ്ക്കും മർദ്ദനം, അജു വർഗീസിനും കിട്ടി നല്ല തല്ല്!

വ്യാഴം, 8 ഫെബ്രുവരി 2018 (07:46 IST)

ചിത്രീകരണത്തിനിടെ താരങ്ങളുടെ തമ്മിലടി. സംഭവത്തിൽ ആസിഫ് അലിയ്ക്കും അപര്‍ണ ബാലമുരളിയ്ക്കും മർദ്ദനം. ചിത്രീകരണത്തിനിടെയുള്ള ലാത്തിയടി കാര്യമായപ്പോൾ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് താരങ്ങളെ മർദ്ദിച്ചത്.
 
നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ‘ബി.ടെകിന്റെ’ ലൊക്കേഷനിലാണ് സംഭവം. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരമായിരുന്നു ചിത്രീകരണം. കർണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ചതാണ് സിനിമയ്ക്കും മറ്റ് താരങ്ങൾക്കും പണിയായത്.
 
ലാത്തിച്ചാര്‍ജ് സീനില്‍ ജൂനിയർ ആർട്ടിസ്റ്റുകൾ നല്ല അസല്ലായി തല്ലി. തല്ല് കാര്യമായതോടെ ആസിഫ് അലിയടക്കമുള്ള താരങ്ങള്‍ ലാത്തിയുടെ ചൂടറിഞ്ഞു. അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
 
സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിൽ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിവർക്കും തല്ല് കിട്ടിയെന്നാണ് റിപ്പോർട്ട്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആസിഫ് അലി സിനിമ അജു വർഗീസ് Cinema അപർണ ബാലമുരളി Asif Ali Aju Varghese Aparna Balamurali

വാര്‍ത്ത

news

'എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങൾ എവിടെപ്പോയി'? - മോദിക്കെതിരെ മലയാളത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ച് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും

ലോക്‌സഭയില്‍ മലയാളത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ...

news

അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തർക്കം; സുപ്രധാന വാദം കേൾക്കൽ ഇന്ന്

അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വാദം ...

news

സിപി‌എം നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കം; ദുബായിലെ കേസുകൾ ചർച്ചയായേക്കും, കേന്ദ്രനേതൃത്വം കോടിയേരിക്കൊപ്പമല്ല

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കമാകും. എകെജി സെന്ററിൽ രണ്ടുദിവസം സംസ്ഥാന ...

Widgets Magazine