കസബ വിവാദം; പാർവതി പറഞ്ഞതാണ് ശരിയെന്ന് ഗായത്രി സുരേഷ്

വ്യാഴം, 8 ഫെബ്രുവരി 2018 (10:06 IST)

മലയാളത്തിലെ യുവനായികമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായിട്ടുണ്ട്. 
 
ഗായത്രി എന്തുചെയ്താലും കളിയാക്കുന്ന ചിലരുണ്ട്. ഒരു സീരിയലിനെ കളിയാക്കി ഗായത്രി ചെയ്ത വീഡിയോ വൈറലായിരുന്നു. പിന്നീട് സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ താൻ ഏറെ ശ്രദ്ധിച്ചുവെന്ന് ഗായത്രി പറയുന്നു. 'എന്തുകൊണ്ടാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് മനസ്സിലായി, നമ്മൾ എത്ര ശ്രമിച്ചാ‌ലും വെറുക്കേണ്ടവർ വെറുക്കുക തന്നെ ചെയ്യുമെന്ന്' - ഗായത്രി കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 
 
മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിൽ പാർവതിക്കൊപ്പമാണ് ഗായത്രി. 'സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതുതന്നെയാണ് തനിക്കും ശരിയായി തോന്നിയത്' എന്ന് ഗായത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കസബ പാർവതി സിനിമ ഗായത്രി Kasaba Parvathy Cinema Gayathri

സിനിമ

news

ആലിയയും സിദ്ധാർഥും ഉടൻ ബ്രേക്ക് അപ്പിലാകുമെന്ന് സൊനാക്ഷി, അസൂയ ആണോയെന്ന് ആരാധകർ!

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ആലിയ ഭട്ടിന്റേയും ...

news

ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!

തന്റെ അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ...

news

മമ്മൂട്ടിച്ചിത്രം ‘ഉണ്ട’ ഛത്തീസ്ഗഡില്‍ !

മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണം ഛത്തീസ്ഗഡില്‍ നടക്കുമെന്ന് സൂചന. ...

news

ഒടിയന് വേണ്ടി മമ്മൂട്ടിയും! അന്തംവിട്ട് ആരാധകർ!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. വി എ ശ്രീകുമാര്‍ മേനോൻ ...

Widgets Magazine