പ്രണവോ ദുൽ‌ഖറോ മികച്ചത്? തുറന്ന് പറഞ്ഞ് മണിരത്നം!

വ്യാഴം, 8 ഫെബ്രുവരി 2018 (12:07 IST)

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും മക്കൾ അരങ്ങു തകര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്നേ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയെങ്കിലും പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചത് ഈ വര്‍ഷമാണ്. ദുല്‍ഖറിനേയും പ്രണവിനേയും രസകരമായി വിലയിരുത്തുകയാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ മികച്ച സംവിധായകനായ മണിരത്നം. 
 
ചെന്നൈയില്‍ മലയാളി അസോസിയേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംവിധായകന്‍ മലയാളത്തിന്റെ ഭാവിവാദ്ഗാനങ്ങളായ ദുല്‍ഖറിനേയും പ്രണവിനേയും കുറിച്ച് പറഞ്ഞത്. മണിരത്നത്തിന്റെ വാക്കുകളിലൂടെ: ‘ഞാന്‍ പണ്ടു മുതലേ മലയാള സിനിമയുടെ ആരാധകനാണ്. നല്ല കഥയും ക്ലാസിക് ടച്ചുള്ള അഭിനമ്യവുമൊക്കെ നന്നായി അസ്വദിക്കണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് ഞങ്ങള്‍ പറയുമായിരുന്നു. പണ്ട് മലയാള ഞങ്ങളെ അത്രയ്ക്ക് മോഹിപ്പിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളത്തിലെ നിരവധി പേര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’ - എന്ന് മണിരതനം പറഞ്ഞു. 
 
ഇപ്പോള്‍ തലമുറകളിലൂടെയാണ് എന്റെ സഞ്ചാരം. ദുല്‍ഖറിനും പ്രണവിനും നിരവധി ആരാധകരാണുള്ളത്. കഴിവും പ്രതിഭയും തികഞ്ഞവര്‍ തന്നെയാണ് അവര്‍. രണ്ടുപേരില്‍ ആരാണ് മികച്ചതെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. എന്റെ ഭാര്യപോലും എന്നോടത് ചോദിച്ചു. രണ്ട് പേര്‍ക്കും അവരവരുടേതായ ശൈലി ഉണ്ട്. ഏതായാലും രണ്ടാളും അവരുടെ അച്ഛന്‍മാരുടെ പേര്‌ ചീത്തയാക്കില്ല. ലാലിന്റെ മകന്‍ പ്രണവിന്റെ ലളിത ജീവിതവും സൌമ്യതയും എല്ലാവര്‍ക്കും ഇഷ്ടമാണ്. 
 
മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് ഭാഗ്യമുണ്ടായി. ഇനി പ്രണവ് മോഹന്‍ലാലിന്റെ ഊഴമാണ്. കാത്തിരിക്കാം ആ ഒന്നിക്കലിനായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കസബ വിവാദം; പാർവതി പറഞ്ഞതാണ് ശരിയെന്ന് ഗായത്രി സുരേഷ്

മലയാളത്തിലെ യുവനായികമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി ...

news

ആലിയയും സിദ്ധാർഥും ഉടൻ ബ്രേക്ക് അപ്പിലാകുമെന്ന് സൊനാക്ഷി, അസൂയ ആണോയെന്ന് ആരാധകർ!

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ആലിയ ഭട്ടിന്റേയും ...

news

ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!

തന്റെ അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ...

news

മമ്മൂട്ടിച്ചിത്രം ‘ഉണ്ട’ ഛത്തീസ്ഗഡില്‍ !

മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണം ഛത്തീസ്ഗഡില്‍ നടക്കുമെന്ന് സൂചന. ...

Widgets Magazine