ഒടിയന് വേണ്ടി മമ്മൂട്ടിയും! അന്തംവിട്ട് ആരാധകർ!

തമ്മിൽ തല്ലുന്ന ആരാധകർ ഇതൊന്ന് കാണ്!

aparna| Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (16:06 IST)
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിനു മമ്മൂട്ടി നല്‍കിയ പിന്തുണയ്ക്കും ആശംസകള്‍ക്കും ഫെയ്‌സ്ബുക്കിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

ഒടിയന്റെ കലണ്ടര്‍ പ്രകാശനം ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായിരിക്കു‌ന്നത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പേരുകൾ പറഞ്ഞ് തമ്മിലടിക്കുന്ന ആരാധകർ കാണേണ്ടത് തന്നെയാണ് ഈ ചിത്രം. നേരത്തേ പ്രണവ് മോഹൻലാലിന്റെ ആദി റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മമ്മൂട്ടിയിൽ നിന്നും അനുഗ്രഹം വാങ്ങുന്നതിനായി പ്രണവ് കുടുംബസമേതം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു.

മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് വെറൈറ്റി ഉള്ളതാണ്. ചിത്രത്തിനായി 18 കിലോ കുറച്ചെത്തിയ മോഹന്‍ലാലിന്റെ ഗെറ്റപ്പ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, നരേന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :