നീരാളിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ വെളിപ്പെടുത്തൽ

വ്യാഴം, 8 ഫെബ്രുവരി 2018 (12:21 IST)

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി ഒരു സ്റ്റൈലൈസ്ഡ് ത്രില്ലറാണ്. നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്നത്.
 
ചിത്രത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരി‌ക്കുന്നത്. ‘ഇതൊരു ട്രാവല്‍ മൂവിയാണ്. കിടുക്കന്‍ ആക്ഷനാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ലാലേട്ടന്‍ ശരിക്കും വിയര്‍പ്പൊഴുക്കിയാണ് അഭിനയിച്ചിരിക്കുന്നത്. സാഹസിക രംഗങ്ങളിലൊക്കെ ഇത്ര തന്മയത്വത്തോടെ അഭിനയിക്കാന്‍ ലാലേട്ടന്‍ കഴിഞ്ഞേ മറ്റാരുമുള്ളു. ലാലേട്ടന്‍ ഒരു രംഗത്തും ഒരു ഡ്യൂപ്പിനേയും ഇതില്‍ ഉപയോഗിച്ചിട്ടില്ല. എല്ലാം വമ്പന്‍ സെറ്റപ്പാണ്. ആരാധകരെ ഹരം പിടിപ്പിക്കുന്ന സിനിമയാകും ഇതെന്ന് എനിക്കുറപ്പുണ്ട്’ എന്നാണ് സുരാജ് പറഞ്ഞത്. 
 
സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയെ കുറിച്ച് ആമിർഖാൻ അമിതാഭ് ബച്ചനോട് പറഞ്ഞത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും!

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് യാദ്രശ്ചികമായി കണ്ട ആമിര്‍ ഖാന്‍ ...

news

പ്രണവോ ദുൽ‌ഖറോ മികച്ചത്? തുറന്ന് പറഞ്ഞ് മണിരത്നം!

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും മക്കൾ അരങ്ങു ...

news

കസബ വിവാദം; പാർവതി പറഞ്ഞതാണ് ശരിയെന്ന് ഗായത്രി സുരേഷ്

മലയാളത്തിലെ യുവനായികമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി ...

news

ആലിയയും സിദ്ധാർഥും ഉടൻ ബ്രേക്ക് അപ്പിലാകുമെന്ന് സൊനാക്ഷി, അസൂയ ആണോയെന്ന് ആരാധകർ!

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ആലിയ ഭട്ടിന്റേയും ...

Widgets Magazine