കുഞ്ഞാലിമരയ്ക്കാർ വരുന്നു! റെക്കോർഡുകൾ പൊട്ടിക്കാൻ മമ്മൂട്ടി!

വ്യാഴം, 15 ഫെബ്രുവരി 2018 (10:17 IST)

ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്. മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ ഒരുക്കുന്ന  കുഞ്ഞാലിമരക്കാറിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. നിർമാതാവ് ഷാജി നടേശൻ ഫേസ്ബൂക്കിലൂടെയാണ് പ്രീ പ്രൊഡക്ഷൻ ആരംഭിച്ച വിവരം അറിയിച്ചത്. ചിത്രത്തിന്റ ഷൂട്ടിംഗ് ഈ വർഷം ജൂലൈയിൽ തുടങ്ങും.
 
വമ്പന്‍ പ്രോജക്ടില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരംഭിക്കുന്ന വിവരം നേരത്തേ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. കുഞ്ഞാലി മരയ്ക്കാർ 4 ആണ് വരുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍.  
 
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. നേരത്തേ കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ 1967ൽ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമിച്ച് എസ് എസ് രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേംനസീർ ആയിരുന്നു നായകൻ.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാണിക്യമലരിനെ വെട്ടിക്കീറി പരിശോധിക്കാൻ പൊലീസ്

ഒമർ ലുലുവിന്റെ ഒരു അഡാറ് ലവിലെ വിവാദമായ 'മാണിക്യമലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനം ...

news

ഒമര്‍ പണ്ടേ പ്രിയാ വാര്യരെ സെലക്‍ട് ചെയ്തതാണ്, പക്ഷേ പ്രിയ പോയില്ല!

പ്രിയ പ്രകാശ് വാര്യര്‍ ഇന്ന് മലയാളത്തിന്‍റെ മാത്രം സ്വന്തമല്ല. ലോകത്തിന്‍റെ മുഴുവന്‍ ...

news

ഗൗതം മേനോന്റെ സംവിധാനത്തിൽ ഉലവിരവ്, നായകൻ ടൊവിനോ!

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ ...

news

കാളിദാസിനും കിട്ടിയോ തേപ്പ്? - വീഡിയോ വൈറൽ ആകുന്നു

ഇന്ന് പ്രണയിക്കുന്നവരുടെ ദിവസമാണ്. തങ്ങളുടെ പ്രണയദിനം ആഘോഷമാക്കാൻ വ്യത്യസ്തമായ വഴികളാണ് ...

Widgets Magazine