ഹനീഫ് അദേനിയുടെ അടുത്ത നായകൻ മമ്മൂട്ടിയല്ല!

വെള്ളി, 13 ജൂലൈ 2018 (08:28 IST)

സംവിധായകൻ ഹനീഫ് അദേനിക്ക് പ്രിയപ്പെട്ടയാൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ആദ്യ രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ഒരെണ്ണം ഹനീഫ് സംവിധാനം ചെയ്തപ്പോൾ രണ്ടെണ്ണത്തിൽ തിരക്കഥാക്രത്ത് ആവുകയായിരുന്നു. 
 
മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ രചയിതാവുമായ ഹനീഫ് അദേനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ രണ്ട് ചിത്രത്തിലും മമ്മൂട്ടി ആയിരുന്നു നായകനെങ്കിൽ തന്റെ പുതിയ ചിത്രത്തിൽ നിവിൻ പോളിയെ ആണ് ഹനീഫ് നായകനാക്കുന്നത്.
 
മിഖായേല്‍ എന്നാണ് സിനിമയുടെ പേര്. മുമ്പ് മമ്മൂട്ടിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. ഫാമിലി ത്രില്ലര്‍ മൂഡില്‍ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്. 
 
റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. അതിനുശേഷം ഗീതു മോഹൻ‌ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ലേക്ക് കടക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പുലിമുരുകൻ ഹിന്ദിയിലേക്ക്; സംവിധാനം സഞ്ജയ് ലീല ബൻസാലി, മുരുകനാകാൻ സൂപ്പർതാരം?

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക്. ഹിന്ദിയിലെ ഏറ്റവും ...

news

ശ്രീകാന്തും മുരുഗദോസും ശ്രീ റെഡ്ഡിയുടെ വലയിൽ, ഞെട്ടി സൂപ്പർ താരങ്ങൾ; അടുത്ത ലക്ഷ്യം മലയാളം!

സുചി ലീക്ക്‌സിന് ശേഷം തമിഴ്‌ താരങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തി ശ്രീ റെഡ്ഡിയുടെ ...

news

‘ഞങ്ങളും അവൾക്കൊപ്പ’മെന്ന് കാർത്തി! - മോഹൻലാൽ സാർ, നിങ്ങൾ ഇത് കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തമിഴ് സിനിമയെന്ന് നടൻ കാർത്തി. സ്ത്രീകള്‍ ...

news

ഈ കുട്ടിയെ ആർക്കെങ്കിലും അറിയുമോ? - സംവിധായകൻ അനീഷ് ഉപാസന ചോദിക്കുന്നു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം ഫുട്ബോൾ ആവേശത്തിലാണ്. ചിലർ വീഴുമ്പോൾ മറ്റ് ചിലർ ...

Widgets Magazine