‘ഞങ്ങളും അവൾക്കൊപ്പ’മെന്ന് കാർത്തി! - മോഹൻലാൽ സാർ, നിങ്ങൾ ഇത് കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ

എന്നും എപ്പോഴും അവൾക്കൊപ്പം മാത്രം, എന്തിനും കൂടെയുണ്ടാകും: കാർത്തി

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (14:38 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തമിഴ് സിനിമയെന്ന് നടൻ കാർത്തി. സ്ത്രീകള്‍ ആക്രമിക്കപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംഘടനക്കുണ്ടെന്നും കാർത്തി തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ പുതിയ ചിത്രമായ കടൈ കുട്ടി സിംഗത്തിന്റെ പ്രചരണത്തിനായി തിരുവനന്തപുരത്തെത്തിയ കാർത്തി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞയുടന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ കത്തയച്ചു. ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭയക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മറുപടി അയച്ചിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.

‘നടന്‍മാരെയും നടിമാരെയും പെട്ടെന്ന് ആക്രമിക്കാന്‍ കഴിയും. ശക്തമായ ഒരു സംഘടനക്ക് മാത്രമേ അവരെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ അവള്‍ക്കൊപ്പം, ഏത് സാഹചര്യത്തിലും. ഞങ്ങള്‍ അവളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹായം അവള്‍ക്കാവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഉണ്ടാവും.‘- കാർത്തി വ്യക്തമാക്കി.

ഏതായാലും കാർത്തിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ ഒരു ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. തമിഴ് സിനിമയിലെ എല്ലാവരും നടിയ്ക്കൊപ്പം നിൽക്കുകയാണ്. എന്നാൽ, അവളെ പിന്തുണയ്ക്കേണ്ട, അവൾക്ക് എല്ലാ സഹായവും നൽകേണ്ട ‘അമ്മ’ പ്രതിക്കൊപ്പമാണെന്നതാണ് ഉയർന്നു വരുന്ന ആരോപണം. കാർത്തിയുടെ നിലപാട് കണ്ട് പഠിക്കാനും സോഷ്യൽ മീഡിയ അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനോട് പറയുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :