പുലിമുരുകൻ ഹിന്ദിയിലേക്ക്; സംവിധാനം സഞ്ജയ് ലീല ബൻസാലി, മുരുകനാകാൻ സൂപ്പർതാരം?

മുരുകനാകാൻ സൂപ്പർതാരം?

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (15:19 IST)
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക്. ഹിന്ദിയിലെ ഏറ്റവും മികച്ച സംവിധായകനായ സഞ്ചയ് ലീല ബന്‍സാലിയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ ഹൃത്വിക് റോഷൻ നായകനാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തീർത്തും തെറ്റിദ്ധാരണാപരമായ വാർത്തയാണെന്ന് ഹൃത്വിക് തന്നെ വെളിപ്പെടുത്തി രംഗത്തെത്തി.

മലയാളത്തിലെ ആദ്യ നൂറ് കോടി വാരിക്കൂട്ടിയ ഹിന്ദിയിലേക്കൊരുങ്ങുമ്പോൾ സൂപ്പർതാരങ്ങളിൽ ഒരാളായിരിക്കും അഭിനയിക്കുക എന്ന കാര്യത്തിൽ സംശയമില്ല. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാളികൾക്ക് ഇന്നും ആവേശമാണ്.

ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രം പിന്നീട് തമിഴിലും തെലുഗിലും മൊഴിമാറ്റിയെത്തുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :