ഈ കുട്ടിയെ ആർക്കെങ്കിലും അറിയുമോ? - സംവിധായകൻ അനീഷ് ഉപാസന ചോദിക്കുന്നു

ഈ കുട്ടിയെ എനിക്കെന്റെ പുതിയ സിനിമയിലേക്ക് വേണം: അനീഷ് ഉപാസന

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (12:59 IST)
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം ആവേശത്തിലാണ്. ചിലർ വീഴുമ്പോൾ മറ്റ് ചിലർ ഉയർത്തെഴുന്നേൽക്കുന്നു. കൊച്ചുകുട്ടികൾ വരെ തങ്ങളുടെ ഇഷ്ട ടീമിനായി പ്രാർത്ഥിക്കുന്നു. അവരുടെ ഫുട്ബോള്‍ ആരാധനെ ആരിലും ചിരിപടര്‍ത്തും അല്‍പ്പം ചിന്തയും.

ഇത്തരമൊരു വീഡിയോ ആണ് സംവിധായകന്‍ ഫേസ്ബുക്കില്‍ ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്. ബ്രസീലിന്‍റെ തോല്‍വിയില്‍ മനംനൊന്ത് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വീഡിയോ ആണ് അത്. കണ്ട് ചിരിച്ച് തള്ളുന്നതിന് പകരം ആ കുഞ്ഞിനെ തന്‍റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് കാസ്റ്റ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അനീഷ്.

അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന, തീര്‍ത്തും മലപ്പുറം കാരുടെ കഥപറയുന്ന ചിത്രമാണ് ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :