ഏവരും ഒരേ സ്വരത്തിൽ പറയുന്നു- പേരൻപ് ഒരു മികച്ച ചിത്രം, മമ്മൂട്ടി അസാധ്യം!

വ്യാഴം, 12 ജൂലൈ 2018 (11:46 IST)

ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. മമ്മൂട്ടി നായകനായ ചിത്രം ജൂലൈയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതുവരെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 
 
പേരൻപിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ അമുദമെന്ന കഥാപാത്രത്തേയും വാനോളം പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടൻ സിദ്ധാർത്ഥും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. 
 
ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്കും മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഉപ്പും മുളകി'ലും പുതിയ സംവിധായകൻ; വെളിപ്പെടുത്തലുമായി ശ്രീകണ്ഠൻ നായർ

ഉപ്പും മുളകും നിര്‍ത്താന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് ...

news

തകർന്നു പോകുമെന്ന ഭയമില്ല: പൃഥ്വിരാജ്

സമീപകാലത്ത് സിനിമാരംഗത്തുണ്ടായ പല സംഭവങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നു പറഞ്ഞയാളാണ് നടൻ ...

news

‘മോഹൻലാലിന്റെ ന്യായീകരണം കേട്ടു, ദിലീപിനെതിരെ ഒരു ചുക്കും ചെയ്യില്ലെന്ന് വ്യക്തമായി’- ആക്രമിക്കപ്പെട്ട നടി പറയുന്നു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നും പുറത്താക്കിയ നടൻ ...

news

കോടികൾ വാരി ഡെറിക് എബ്രഹാം, മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ?

ഈ വർഷത്തെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഹിറ്റ് ചിത്രം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരമേ ...

Widgets Magazine