തകർന്നു പോകുമെന്ന ഭയമില്ല: പൃഥ്വിരാജ്

ശത്രുക്കൾ വർധിച്ചോ? പൃഥ്വിയെ കുഴപ്പിച്ച ചോദ്യം

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (08:40 IST)
സമീപകാലത്ത് സിനിമാരംഗത്തുണ്ടായ പല സംഭവങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നു പറഞ്ഞയാളാണ് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ അവർക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. കേസുമായി ബന്ധപ്പെ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ താരത്തെ അമ്മയിൽ നിന്നും പുറത്താക്കുന്നതിൽ ചുക്കാൻ പിടിച്ചു.

കേസിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നു. ജാമ്യത്തിലിറങ്ങിയ ദിലീപിനെ അമ്മയിലേക്ക് തിരികെയെടുക്കുകയാണെന്ന് സംഘടന അറിയിച്ചപ്പോൾ പ്രതിഷേധവുമായി ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ്, റിമ കല്ലിങ്കൽ തുടങ്ങിയവർ അമ്മയിൽ നിന്നും രാജിവെച്ചിരുന്നു. അപ്പോഴും നാല് പേർക്കും പൂർണ പിന്തുണ നൽകി കൂടെ നിന്നയാളാണ് പൃഥ്വിരാജ്.

ഇതിന്റെയെല്ലാം പേരിൽ തനിക്ക് ശത്രുക്കൾ കൂടിയിട്ടുണ്ടെന്ന ധാരണ തനിക്കില്ലെന്ന് നടൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലും അതിൽ ഉറച്ചു നിൽക്കും. ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ തകർന്നു പോകുമെന്നു പേടിയുണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ എന്ന് പൃഥ്വിരാജ് ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :