കോടികള്‍ വാരിയെറിഞ്ഞ് ഫിഫ; ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 254 കോടി - കണക്കുകള്‍ പുറത്ത്

മോസ്‌കോ, തിങ്കള്‍, 11 ജൂണ്‍ 2018 (17:42 IST)

 fifa world cup 2018 , fifa , world cup 2018 , football , ഫിഫ , റഷ്യന്‍ ലോകകപ്പ് , ലോകകപ്പ് , ലയണല്‍ മെസി

ആരാധകര്‍ കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സമ്മാനത്തുകകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ഫിഫ.

ആരാ‍ധകരെ പോലും ഞെട്ടിപ്പിക്കുന്ന വമ്പന്‍ തുകയാണ് ടീമുകള്‍ക്ക് സമ്മാനമായി നല്‍കുന്നത്.  2676 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ‘പോക്കറ്റ്’ നിറയ്‌ക്കുന്ന തരത്തിലാണ് ഫിഫ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

2018 ലോകകപ്പ് സ്വന്തമാക്കുന്ന ടീമിന് 254 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 187 കോടി രൂപ രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുമ്പോള്‍ 160 കോടി രൂപയാണ് മൂന്നാമത് എത്തുന്ന ടീമിന് ലഭിക്കുക.

നാലാം സ്ഥാനക്കാര്‍ക്ക് 147 കോടി രൂപ ലഭിക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന നാല് ടീമുകള്‍ക്ക് 107 കോടി രൂപ വീതം ലഭിക്കും. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്  53 കോടി രൂപവീതം ലഭിക്കുമ്പോള്‍ പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്ന എട്ടു ടീമുകള്‍ക്ക് 80 കോടി രൂപ നല്‍കും.

10 കോടിയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നതിന് ഫിഫ ടീമുകള്‍ക്ക് നല്‍കുന്നത്. അതിനൊപ്പം താരങ്ങളെ ടീമുകള്‍ക്ക് വിട്ടു നല്‍കുന്നതിനായി ക്ലബ്ബുകള്‍ക്കു ഫിഫ നല്‍കിയത് 1398 കോടി രൂപയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ലയണൽ മെസി വിരമിക്കുന്നു? - ഇതിഹാസ താരത്തിന്റെ വാക്കുകൾ വൈറലാകുന്നു

ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമക്കുമെന്ന സൂചന നല്‍കി ...

news

മെസ്സിക്കൊപ്പം ഛേത്രി, മുന്നിൽ ക്രിസ്റ്റ്യാനോ മാത്രം!

ഇന്റര്‍കോണ്ടിനെന്റല്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിലും ഗോള്‍ നേടിയതോടെ ഇന്ത്യന്‍ ...

news

കെനിയെ തകർത്ത് ഇന്ത്യ, സുനില്‍ ഛേത്രി ഇന്ത്യയ്ക്ക് അഭിമാനം

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ കീഴടക്കി ഇന്ത്യയ്ക്ക് കിരീടം. എതിരില്ലാത്ത രണ്ട് ...

news

‘മെസിയുടെ കടുത്ത ആരാധകനാണ് ഞാന്‍, പക്ഷേ ഇഷ്‌ട ടീം അര്‍ജന്റീനയല്ല’; ഗാംഗുലി പറയുന്നു

റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഫു‌ട്ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. ഇഷ്‌ട ...

Widgets Magazine