യോഗ്യതാ റൌണ്ടിലെ വെടിക്കെട്ട് കണ്ടില്ലേ? ലോകകപ്പിലും അത് തുടരാം!

പോളണ്ട്, റഷ്യ, ഫിഫ ലോകകപ്പ് 2018, മോസ്കോ, Poland, FIFA World Cup 2018, Moscow, Russia
മോസ്കോ| BIJU| Last Modified വ്യാഴം, 7 ജൂണ്‍ 2018 (17:53 IST)
പോളണ്ടിനെപ്പറ്റി മിണ്ടിപ്പോകരുതെന്ന് ഫിഫ ലോകകപ്പ് പ്രേമികളെങ്കിലും ആരോടും പറയില്ല. കാരണം, പോളണ്ടിനെപ്പറ്റി മിണ്ടാന്‍ അവര്‍ക്ക് ആയിരം കാര്യങ്ങളുണ്ട്.

‘ഗ്രൂപ്പ് എച്ച്’ മരണഗ്രൂപ്പൊന്നുമല്ല. എന്നാല്‍ ഉള്‍പ്പെട്ടിട്ടുള്ളവരൊന്നും മോശക്കാരുമല്ല. പോളണ്ടിന് അല്‍പ്പം തലയെടുപ്പ് കൂടും. ജപ്പാനും കൊളംബിയയും സെനഗലുമെല്ലാം ഒന്നിനൊന്ന് പോരാട്ടവീര്യമുള്ളവര്‍. നമുക്ക് പോളണ്ടിനെപ്പറ്റി സംസാരിക്കാം.

ഫിഫ റാങ്കിങ് ഏഴാണ് പോളണ്ടിന്‍റേത്. ആദം നവാല്‍‌കയാണ് പരിശീലകന്‍. പോളണ്ടിന്‍റെ കരുത്ത് യോഗ്യതയുടെ കളത്തില്‍ നമ്മള്‍ കണ്ടതാണ്. ഇത്രയും മിന്നുന്ന പ്രകടനം കാഴ്ചവച്ച മറ്റേത് ടീമുണ്ട്?!

ക്യാപ്‌ടന്‍ റോബര്‍ട്ട് ലെവന്‍‌ഡോ‌വ്‌സ്കി തന്നെയാണ് പോളണ്ടിന്‍റെ ഐശ്വര്യം. മുന്നില്‍ നിന്ന് നയിക്കുകയെന്നാല്‍ ഇതാണ്. യോഗ്യതാ റൌണ്ടില്‍ ടീം നേടിയ 28 ഗോളുകളില്‍ പതിനാറെണ്ണവും റോബര്‍ട്ടിന്‍റെ വകയാണ്. അതില്‍ രണ്ട് ഹാട്രിക്കും ഉണ്ടെന്നത് വേറെ.

വളരെ മെച്യൂരിറ്റിയുള്ള കളി കാഴ്ചവയ്ക്കുന്നവര്‍ അനവധിയുണ്ട് പോളണ്ട് ടീമില്‍. ലൂക്കാസ് പിസെകിനെ അതില്‍ എടുത്ത് പറയണം. ക്രൈഷോവിയാകും ഗില്‍ക്കുമെല്ലാം മിന്നിക്കുമെന്നതില്‍ ആര്‍ക്കാണ് സംശയം!

ഒരൊറ്റ വാചകത്തില്‍ ഇവരെ എഴുതാം - യൂറോപ്പില്‍ ഇന്ന് പോളണ്ടിനെ വെല്ലാന്‍ മറ്റൊരു ടീമില്ല!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :