ലയണൽ മെസി വിരമിക്കുന്നു? - ഇതിഹാസ താരത്തിന്റെ വാക്കുകൾ വൈറലാകുന്നു

ഇനിയൊരു കളിയില്ല, ലോകകപ്പ് അവസാനത്തേത്?

അപർണ| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (10:06 IST)
ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമക്കുമെന്ന സൂചന നല്‍കി അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി. ലോകകപ്പിന് ശേഷം തനിക്ക് അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലെന്ന് മെസി വ്യക്തമാക്കിതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

2005 ലാണ് മെസി അന്താരാഷ്ട്ര ഫുട്‌ബളില്‍ അരേങ്ങറിയത്. 30 വയസുകാരനായ മെസി താൻ വിരമിക്കാൻ പോകുന്നതായാണ് സൂചന നല്‍കിയിരുന്നത്. തന്റെ രാജ്യത്തിന്റെ മാധ്യമങ്ങള്‍ അര്‍ജന്റീനയുടെ നേട്ടങ്ങളെ വിലകുറച്ച് കാണുന്നതായി മെസിക്ക് പരിഭവമുണ്ട്.

കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2016 ജൂണ്‍ 27ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ആരാധകരും അര്‍ജന്റീനയും നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മെസി തിരിച്ചു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :