ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസുകാരി സ്കൂളിലെ ടോയ്‌ലറ്റില്‍ കുത്തിവീഴ്ത്തി, പെണ്‍കുട്ടി ബ്ലൂവെയ്‌ല്‍ കളിച്ചതെന്ന് സംശയം

Student, Knife, Toilet, Uttar Pradesh, Lucknow, Murder, Ryan International School, Police, School, വിദ്യാര്‍ത്ഥി, കത്തി, ടോയ്‌ലറ്റ്, ഉത്തര്‍പ്രദേശ്, ലക്നൌ, കൊലപാതകം, റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പൊലീസ്, സ്കൂള്‍
ലക്നൌ| BIJU| Last Modified വ്യാഴം, 18 ജനുവരി 2018 (16:16 IST)
ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി കത്തിയുപയോഗിച്ച് കുത്തിവീഴ്ത്തി. ലക്‍നൌവിലെ സ്കൂളിന്‍റെ ടോയ്‌ലറ്റിലാണ് സംഭവം നടന്നത്. സംഭവം പുറത്തറിയാതെ മറച്ചുവച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു.

നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബ്രൈറ്റ് ലാന്‍ഡ് സ്കൂളില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. എന്നാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഈ വിവരം പുറം‌ലോകമറിയാതെ മറച്ചുവച്ചു. ബുധനാഴ്ചയാണ് വിവരം പുറത്തുവിടുന്നത്.

ആക്രമിച്ച പെണ്‍കുട്ടി ബ്ലൂവെയ്‌ല്‍ ഗെയിമിന് അടിമയാണോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആക്രമിച്ച പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ആശങ്കയിലാണ്.

സ്കൂളില്‍ 70 സിസിടിവി ക്യാമറകള്‍ ഉണ്ടെന്നും ഇവയെല്ലാം പരിശോധിച്ചുവരികയാണെന്നും സ്കൂള്‍ ഡയറക്ടര്‍ വീണ വ്യാസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :