വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി നിര്‍ത്തിയ അദ്ധ്യാപികമാര്‍ക്കെതിരെ കേസ്

വ്യാഴം, 30 നവം‌ബര്‍ 2017 (08:34 IST)

വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപികമാര്‍ നഗ്‌നരാക്കി നിര്‍ത്തിയതായി പരാതി. പ്രധാന അദ്ധ്യാപികയ്ക്കെതിരെ മോശം കമന്റ് എഴുതിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളെ അദ്ധ്യാപികമാര്‍ നഗ്നരാക്കി നിര്‍ത്തിയത്. അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ 88 വിദ്യാര്‍ഥിനികളെയാണ് മൂന്നു അദ്ധ്യാപികമാര്‍ ചേര്‍ന്ന് നഗ്‌നരാക്കിയത്.
 
നബംവര്‍ 23നായിരുന്നു സംഭവം നടന്നത്. കമന്റ് എഴുതിയ കടലാസ് കണ്ടുപിടിക്കുന്നതിനായാണ് കുട്ടികളോട് ഇങ്ങനെയൊരു ക്രൂരത കാണിച്ചത്. തുടര്‍ന്ന് അദ്ധ്യാപികമാര്‍ക്കെതിരെ സ്‌കൂളിലെ വിദ്യാര്‍ഥി യൂണിയനില്‍ പരാതി നല്‍കുകയായിരുന്നു. അദ്ധ്യപികമാര്‍ തങ്ങളുടെ വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിജെപിയെ തറ പറ്റിക്കാന്‍ ശ്വേത ഒരുങ്ങുന്നു !

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളെല്ലാം ബിജെപിക്ക് വന്‍ വിജയമാണ് ...

news

അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധയമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം

അനധികൃതമായി നിര്‍മിച്ച ബഹുനില മന്ദിരങ്ങളും കെട്ടിടങ്ങളും നിയമവിധേയമാക്കാന്‍ ...

news

സ്വര്‍ണക്കവര്‍ച്ച: തനിക്ക് കാക്ക രഞ്ജിത്തിനെ അറിയാമെന്ന് കൊടിസുനി

ജയിലിനുള്ളില്‍ കവര്‍ച്ച ആസൂത്രണം ചെയ്തെന്ന ആരോപണം നിഷേധിച്ച് കൊടി സുനി. കേസില്‍ ...

news

ഹാദിയയെ കാണാന്‍ ഷെഫിൻ ജഹാന് അനുവാദം; കോളജിനെതിരെ അശോകന്‍ സുപ്രീംകോടതിയിലേക്ക്

ഷെഫിൻ ജഹാനെ കാണാൻ ഹാദിയയെ അനുവദിക്കുമെന്ന കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത് ...

Widgets Magazine