ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍

കൊച്ചി, ബുധന്‍, 29 നവം‌ബര്‍ 2017 (18:28 IST)

 Bus staff , attack students , kochi , police , arrest , bus ബസ് ജീവനക്കാര്‍ , പരുക്ക് , ബസ് , വിദ്യാര്‍ഥികള്‍ , പൊലീസ്
അനുബന്ധ വാര്‍ത്തകള്‍

ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ എറണാകുളം നെട്ടുരില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു. സംഭവത്തിൽ പരുക്കേറ്റ മരട് ഐടിഐയിലെ മൂന്ന് വിദ്യാർഥികളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ലേക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരട് ഐടിഐ വിദ്യാര്‍ത്ഥികളായ ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം പൂച്ചാക്കൽ റോഡിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറാണ് വിദ്യാർഥികളെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസും പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

24 മണിക്കൂർ നിരീക്ഷണത്തില്‍; എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എകെ ആന്റണിയെ ആശുപത്രിയിൽ ...

news

ട്രൂകോളര്‍ മൊബൈല്‍ ആപ്പിനെ സൂക്ഷിക്കുക !

മൊബൈൽ ആപ്പുകൾ വഴി ചൈന രഹസ്യങ്ങൾ ചോർത്തുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യാന്തര ...

news

രാഹുല്‍ മാജിക്കില്‍ ഉത്തരമില്ലാതെ മോദി; പണി തിരിച്ചു കിട്ടിയതോടെ ബിജെപി ക്യാമ്പ് ആശങ്കയില്‍ - ഗുജറാത്തില്‍ പുതിയ കളികളുമായി കോണ്‍ഗ്രസ്

ചോദ്യങ്ങള്‍ എല്ലാ ദിവസവും മോദിയോട് ചോദിക്കാനാണ് രാഹുലിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയില്‍ ...

news

മാഗി ന്യൂഡില്‍സില്‍ അളവില്‍ കൂടുതല്‍ ചാരം !

മാഗി ന്യൂഡില്‍സില്‍ അമിത അളവില്‍ ചാരം ചേര്‍ത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. ...