താടി വളര്‍ത്തിയതിന്റെ പേരില്‍ ജാമിയ സര്‍വകാലാശാല വിദ്യാര്‍ത്ഥികളെ എന്‍സിസി പുറത്താക്കി

താടി വളര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി; സംഭവം വിവാദത്തില്‍

ന്യൂഡല്‍ഹി| AISWARYA| Last Updated: ചൊവ്വ, 26 ഡിസം‌ബര്‍ 2017 (09:54 IST)
താടി വളര്‍ത്തിയതിന്റെ പേരില്‍ 10 വിദ്യാര്‍ത്ഥികളെ ഡല്‍ഹി നടക്കുന്ന നാഷണല്‍ കേഡറ്റ് കോപ്‌സ് ക്യാംപില്‍ നിന്നും പുറത്താക്കി. ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികളെയാണ് എന്‍സിസി പുറത്താക്കിയത്. പുറത്താക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ‘അച്ചടക്കമില്ലായ്മ’ എന്നാണ് നോട്ടീസില്‍ അധികൃതര്‍ സൂചിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഞായറാഴ്ച്ച രാത്രിയാണ് ഇവരെ പുറത്താക്കിയത്.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ജാമിയ വിസിക്ക് പരാതി നല്‍കി. മതപരമായി നിര്‍ബന്ധനയുള്ളത് കൊണ്ടാണ് താടി വളര്‍ത്തുന്നതെന്ന് ക്യാംപിന്റെ ആദ്യ ദിവസം തന്നെ എഴുതി നല്‍കിയിരുന്നതായി പുറത്താക്കപ്പെട്ട ദില്‍ഷാദ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ക്യാംപ് തുടങ്ങി ആറാം ദിവസമാണ് അധികൃതരുടെ നടപടിയെന്നും ദില്‍ഷാദ് പറയുന്നു. അതേസമയം അച്ചടക്കമില്ലാത്തത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തതെന്ന് ലഫ്റ്റനന്റ് കേണല്‍ എസ്ബിഎസ് യാദവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :