ഇരു കൈകളും ബന്ധിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

ബെംഗളൂരു, തിങ്കള്‍, 8 ജനുവരി 2018 (14:08 IST)

molest,	student,	girl,	lesbian,	karnataka,	പെൺകുട്ടി,	കർണാടക,	പീഡ‍നം, ലെസ്ബിയന്‍

സ്വവർഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ക്രൂര പീഡനം. കർണാടകയിലെ കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള മണിപ്പൂർ സ്വദേശിയായ വിദ്യർത്ഥിനിക്കാണ് നിരന്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. ഹോസ്റ്റൽ വാർഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്.
 
റൂംമേറ്റുകളുടെ സഹോയത്തോടെ പെൺകുട്ടിയുടെ രണ്ട് കൈകളും പിടിച്ചു വെച്ചശേഷം മുഖത്ത് മുളക്പൊടി വിതറുകയുമായിരുന്നു. പെണ്‍കുട്ടി സ്വവർഗാനുരാഗിയാണെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് സ്വവർഗാനുരാഗം ദൈവനീതിക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു വാർഡന്‍ പീഡിപ്പിച്ചത്. അതേസമയം നിരന്തരം ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നിട്ടും പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.
 
എന്നാല്‍ പെൺകുട്ടിയുടെ ശാരീരിക അവസ്ഥയിൽ സംശയം തോന്നിയ സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ പീഡന വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്നാണ് സഹപാഠികൾ പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചത്. ചൈൽഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും കുട്ടിയുടെ സഹോദരൻ പരാതി നൽകുകയും ചെയ്തു. കേസില്‍ ഉടന്‍ തന്നെ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ...

news

അറസ്റ്റ് ഒഴിവാക്കാൻ ആകില്ല, ഉണ്ണി മുകുന്ദനെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കും!

യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ...

news

പിണറായി സർക്കാരിനെ വെല്ലുവിളിച്ച് പതാക ഉയർത്താൻ മോഹൻ ഭഗവത് വീണ്ടും പാലക്കാട്ടേക്ക്

ദേശീയ പതാക ഉയര്‍ത്താൻ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് വീണ്ടും പാലക്കാട്ട് എത്തും. ...

news

തെരുവുഗുണ്ടയ്ക്ക് സമമാണ് ബൽറാം താങ്കൾ: പന്ന്യൻ രവീന്ദ്രൻ

എകെജിയെ ബാലപീഡകനെന്ന് മുദ്രകുത്തിയ വിടി ബൽറാം എം എൽ എയ്ക്ക് മറുപടിയുമായി മുതിർന്ന സി പിഐ ...