വിദ്യാര്‍ത്ഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേപ്പെട്ടു; യുവ അധ്യാപിക അറസ്റ്റില്‍

ന്യൂ ജേഴ്സി, ഞായര്‍, 3 ഡിസം‌ബര്‍ 2017 (15:04 IST)

School Teacher  , Rape , Police , Arrest , Sex With Student , ലൈംഗിക ബന്ധം , പൊലീസ് , ടീച്ചര്‍ , അധ്യാപിക , അറസ്റ്റ്

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ അറസ്റ്റില്‍. ന്യൂ ജേഴ്സി സംസ്ഥാനത്തെ പെന്നിംഗ്ടണിലുള്ള ഒരു സ്കൂളിലെ ഇംഗീഷ് ടീച്ചറായ അലിസിയ മരിയെ റെഡ്ഡി എന്ന യുവതിയെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
 
2016 ഡിസംബറിലായിരുന്നു അലിസിയ വിദ്യാര്‍ത്ഥിയ്ക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. തുടര്‍ന്ന് അവര്‍ അവനെ സ്നാപ് ചാറ്റില്‍ ആഡ് ചെയ്യുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ അധ്യാപിക“നിന്റെ കൈ എന്റെ മുകളില്‍ വേണം” എന്നുപറഞ്ഞ് ഒരു സന്ദേശം അയച്ചതായും വിദ്യാര്‍ത്ഥി പറഞ്ഞു.
 
അതിനുശേഷം, പെന്‍സില്‍വാനിയയിലെ സോള്‍ബറിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയേയും കൂട്ടി സമീപത്തെ പാര്‍ക്കിലെത്തിയ അവിടെ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് കഴിഞ്ഞ നവംബര്‍ 20 ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്
 
ബാള്‍ട്ടിമോര്‍ കൗണ്ടി പ്രത്യേക ദൗത്യ സംഘമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ കുറ്റകരമായ വിനിയോഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ബന്ധം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിതെറ്റിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അധ്യാപികയുടേ മേല്‍ ചുമത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുര്യന്റേയും ഏബ്രഹാമിന്റേയും കരണക്കുറ്റി നോക്കി കൊടുക്കാന്‍ പ്രബുദ്ധ മലയാളികൾക്ക് കഴിയുമോ?; ആഞ്ഞടിച്ച് സുരേഷ് കുമാര്‍

മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി വിമര്‍ശിച്ച് മുൻ ...

news

ബാലികയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. വിവാഹ വേദിയില്‍ ...

news

ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കണ്ണന്താനം

നവംബര്‍ 30നാണ് ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ...

news

രാജ്യത്തെ ജനങ്ങള്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെ പേടിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ലാലൂപ്രസാദ് യാദവ്

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി ...

Widgets Magazine