ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസുകാരി സ്കൂളിലെ ടോയ്‌ലറ്റില്‍ കുത്തിവീഴ്ത്തി, പെണ്‍കുട്ടി ബ്ലൂവെയ്‌ല്‍ കളിച്ചതെന്ന് സംശയം

ലക്നൌ, വ്യാഴം, 18 ജനുവരി 2018 (16:16 IST)

Student, Knife, Toilet, Uttar Pradesh, Lucknow, Murder, Ryan International School, Police, School, വിദ്യാര്‍ത്ഥി, കത്തി, ടോയ്‌ലറ്റ്, ഉത്തര്‍പ്രദേശ്, ലക്നൌ, കൊലപാതകം, റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പൊലീസ്, സ്കൂള്‍

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി കത്തിയുപയോഗിച്ച് കുത്തിവീഴ്ത്തി. ലക്‍നൌവിലെ സ്കൂളിന്‍റെ ടോയ്‌ലറ്റിലാണ് സംഭവം നടന്നത്. സംഭവം പുറത്തറിയാതെ മറച്ചുവച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു.
 
നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബ്രൈറ്റ് ലാന്‍ഡ് സ്കൂളില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. എന്നാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഈ വിവരം പുറം‌ലോകമറിയാതെ മറച്ചുവച്ചു. ബുധനാഴ്ചയാണ് വിവരം പുറത്തുവിടുന്നത്.
 
ആക്രമിച്ച പെണ്‍കുട്ടി ബ്ലൂവെയ്‌ല്‍ ഗെയിമിന് അടിമയാണോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആക്രമിച്ച പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
 
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ആശങ്കയിലാണ്. 
 
സ്കൂളില്‍ 70 സിസിടിവി ക്യാമറകള്‍ ഉണ്ടെന്നും ഇവയെല്ലാം പരിശോധിച്ചുവരികയാണെന്നും സ്കൂള്‍ ഡയറക്ടര്‍ വീണ വ്യാസ് അറിയിച്ചു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിദ്യാര്‍ത്ഥി കത്തി ടോയ്‌ലറ്റ് ഉത്തര്‍പ്രദേശ് ലക്നൌ കൊലപാതകം റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പൊലീസ് സ്കൂള്‍ Toilet Lucknow Murder Police School Student Knife Uttar Pradesh Ryan International School

വാര്‍ത്ത

news

ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പി; ഡോ. ഭീമറാവു റാംജി അംബേദ്കര്‍

ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പിയാണ് ഡോ ഭീമറാവു റാംജി അംബേദ്കര്‍. 1981 ല്‍ ഏപ്രില്‍ 14 ...

news

മതേതരത്വം ഇന്ത്യയുടെ കെട്ടുറപ്പിന്റെ കാതല്‍

വൈവിധ്യമാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം. നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്ന ...

news

നിയമങ്ങൾ ഉണ്ടാക്കുന്നത് പാർലമെന്റ്; ഭരണഘടന അനുശാസിക്കുന്നതെന്ത്?

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. ...

news

പ്രസക്തമാകുന്ന ഗാന്ധിയന്‍ ചിന്തകള്‍

സ്വാതന്ത്ര്യപ്രാപ്തിക്ക്‌ വേണ്ടി ലോകത്തിനു മുമ്പില്‍ പുതിയൊരു 'ആത്മ' സമരമുറ പൊരുതി ...