ഇതാണ് സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ്! വെല്‍‌ഡണ്‍ അഫ്രീദി!

ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല!

അപര്‍ണ| Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (10:20 IST)
ഏത് മേഖലയിലും ഈഗോ പ്രശ്നമാകാറുണ്ട്. അതോടൊപ്പം, ഏതെങ്കിലും വാക്കുകള്‍ മറ്റുള്ളവര്‍ക്ക് വിഷമമായാല്‍ അത് കാര്യമാക്കാതെ പോകുന്നവരാണ് പലരും. ക്രിക്കറ്റ് കളിക്കിടെ താരങ്ങള്‍ തമ്മില്‍ പല തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം ഒരു പ്രകടനം എതിര്‍ ടീമിലെ താരത്തിലെ വേദനിപ്പിച്ചപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നവരില്‍ നിന്നും വ്യത്യസ്തനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മുന്‍ രാജ്യാന്തര താരം ശാഹിദ് അഫ്രിദി.

പാകിസ്താന്‍ സുപ്പര്‍ ലീഗിലെ മത്സരത്തിനിടെ തന്റെ അതിരവിട്ട വികാരം പ്രകടനം എതിര്‍ ടീമിലെ താരത്തിനു മനോവേദനയുണ്ടാക്കിയെന്ന് അറിഞ്ഞ അഫ്രീദി മാപ്പു പറയുകയായിരുന്നു. കറാച്ചി കിംങ്‌സ് മുല്‍താന്‍ സുല്‍താന്‍ മത്സരത്തിനിടെ യുവതാരമായ ബദറിന്റെ വിക്കറ്റ് നേടിയ സന്തോഷത്തില്‍ അഫ്രിദി ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ച് പരിഹസിച്ചിരുന്നു.

ഈ സംഭവം ബദറിനെ ഒരുപാട് വിഷമിപ്പിച്ചു. അതോടൊപ്പം, അഫ്രീദിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ആരാധകര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. തന്റെ പ്രകടം മോശമായി പോയെന്ന് മനസ്സിലായ അഫ്രീദി യുവതാരമായ ബദറിനോട് ട്വീറ്ററിലൂടെ മാപ്പു ചോദിച്ചു.

ഇപ്പോഴും അഫ്രീദിയെ സ്‌നേഹത്തോടെയാണ് കാണുന്നതെന്ന മറുപടിയുമായി ബദറും രംഗത്തു വന്നതോടെ കായിക പ്രേമികള്‍ സന്തുഷ്ടരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :