ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കയെ പൊട്ടിച്ച് ഇന്ത്യ

ചൊവ്വ, 13 മാര്‍ച്ച് 2018 (08:47 IST)

നിദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ. മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം പടുത്തുയര്‍ത്തിയ റണ്‍‌മലയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ശ്രീലങ്കയെ തകർത്തത്.
 
ലങ്ക ഉയര്‍ത്തിയ 153 എന്ന വിജയ ലക്ഷ്യം 9 പന്തുകള്‍ ശേഷിയ്‌ക്കെയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ മറികടന്നത്. മഴമൂലം 19 ഓവറാക്കി വെട്ടിക്കുറച്ചിരുന്നു. മനീഷ് പാണ്ഡെ 42 റൺസോടെയും ദിനേഷ് കാർത്തിക് 39 റൺസോടെയും പുറത്താകാതെ നിന്നു.
 
ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടു തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെ ആറു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. അതേസമയം ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തിലും ഫോമില്ലായ്മ തുടരുകയായിരുന്നു രോഹിത് ശര്‍മ.
 
11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്‍,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ത്രിരാഷ്ട്ര സ്വന്റി20 പരമ്പരയിൽ ശ്രീലങ്കക്ക് മറുപടി നൽകാൻ ഇന്ത്യ ഇന്നിറങ്ങും

ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പരമ്പരയിലെ ആദ്യ ...

news

കുറ്റസമ്മതം നടത്തിയാല്‍ സ്വീകരിക്കാമെന്ന് ജഹാന്‍; ഷമിയ്ക്ക് തുണയാകുമോ?

ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ...

news

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഭാര്യ ഹാസിന്‍ ജഹാന്‍ ...

news

ഷമിയുടെ ക്രിക്കറ്റ് ജീവിതത്തിന് വിലങ്ങ് വീഴുന്നു?!

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനും ...

Widgets Magazine