ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ

ഞായര്‍, 11 മാര്‍ച്ച് 2018 (12:01 IST)

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഭാര്യ ഹാസിന്‍ ജഹാന്‍ നല്‍കിയ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന കൊല്‍ക്കത്ത ജോയിന്റ് കമ്മീഷ്ണര്‍ പ്രവീണ്‍ ത്രിപാതിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഷമി ഒളിവിലാണെന്ന് റിപ്പോര്‍ട്ട് വരുന്നത്. 
 
ഹാസിന്റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഷമിക്കെതിരെ കേസെടുത്തിരുന്നു. താരം വെള്ളിയാഴ്ച്ച ന്യൂഡൽഹിയിൽനിന്നു വിമാനമാർഗം ഗാസിയാബാദിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഷമിയെക്കുറിച്ച് യാതൊരു വിവരവും ഇല്ല. താരത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാൻ വീണ്ടും രംഗത്ത് വന്നിരുന്നു. 
 
ഷമി, സഹോദരൻ ഹസീബിന്റെ മുറിയിലേക്കു തന്നെ തള്ളിവിട്ടെന്നും ഹസീബ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കഴിഞ്ഞ ദിവസം ഹാസിൻ വെളിപ്പെടുത്തിയിരുന്നു. ഹാസിൽ ജഹാന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ സമ്മർദ്ദത്തിലായ ഷമി ഒളിവിൽ പോയി എന്നാണ് കരുതുന്നത്. താരത്തിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് പുതിയ ശബ്ദ രേഖകളും ജഹാൻ പുറത്തു വിട്ടു. ഇത് തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെ ജഹാൻ തന്നെ പുറത്തുവിട്ടിരുന്നു. 
 
ഭാര്യ ഹാസിന്‍ ജഹാൻ താരത്തിനെതിരെ വധ ശ്രമത്തിനും ഗാർഹിക പീഠനത്തിനും പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും, മറ്റ് സ്ത്രീകളുമായി ഷാമി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നുമായിരുന്നു ഹാസിന്‍ ജഹാന്‍ യാദവ്പൂര്‍ പൊലീസ് സ്റ്റേഷനിൽ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നത്.  
 
എന്നാൽ, തന്റെ കരിയർ നശിപ്പിക്കാനുള്ള മനപ്പൂർവമായ ശ്രമത്തിന്റെ ഭാഗം മാത്രമാണ് പരാതി എന്നായിരുന്നു ഷമിയുടെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഷമിയുടെ ക്രിക്കറ്റ് ജീവിതത്തിന് വിലങ്ങ് വീഴുന്നു?!

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനും ...

news

ആദ്യം ഷമിക്കെതിരെ, ഇപ്പോള്‍ ഫേസ്ബുക്കിനും! - ഹാസിന്‍ ജഹാന്റെ വാദങ്ങള്‍ ശക്തമാകുന്നു

നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ...

news

കോഹ്ലി ഏഴ് കോടി വാങ്ങുന്നു, മിഥാ‌ലിക്ക് വെറും 50 ലക്ഷം!

ബി സി സി ഐ താരങ്ങളുടെ വാർഷിക വേതന കരാറിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. മുൻ ...

news

മിന്നിത്തിളങ്ങി ധവാന്‍...

ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ത്രിരാഷ്ട്ര ...

Widgets Magazine