ബാറ്റിംഗില്‍ തിളങ്ങാത്ത ധോണിക്ക് പുതിയ റെക്കോര്‍ഡ്

   മഹേന്ദ്ര സിംഗ് ധോണി , ട്വന്റി-20 ക്രിക്കറ്റ് , ശ്രീലങ്ക ഇന്ത്യ ക്രിക്കറ്റ്
റാഞ്ചി| jibin| Last Modified ഞായര്‍, 14 ഫെബ്രുവരി 2016 (13:41 IST)
ട്വന്റി-20 ക്രിക്കറ്റില്‍ 30 ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തമായി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ജയിച്ചതോടെയാണ് ക്യാപ്‌റ്റന്‍ കൂളിനെ തേടി പുതിയ നേട്ടമെത്തിയത്.

അയര്‍ലന്‍ഡ് നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 23 ട്വന്റി-20 ജയങ്ങളുമായി രണ്ടാമതാണ്. 2007ലെ ആദ്യ ട്വന്റി-20 ലോകകപ്പ് മുതല്‍ ഇന്ത്യയുടെ നായകനാണ് ധോണി. ഇതുവരെ 56 ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിയുടെ വിജയശതമാനം 55.45 ആണ്. ഇതില്‍ 24 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കുകയും മറ്റൊരുമത്സരം ടൈയില്‍ കലാശിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :