ട്വന്റി-20 ലോകകപ്പില്‍ വെടിക്കെട്ട് നടത്താന്‍ പൊള്ളാര്‍ഡില്ല; കറക്കി വീഴ്‌ത്താന്‍ നരെയ്‌നും വരില്ല

   ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്  , വെസ്‌റ്റ് ഇന്‍ഡീസ് , കിറോണ്‍ പൊള്ളാര്‍ഡ് , സ്‌പിന്നര്‍ സുനില്‍ നരെയ്‌ന്‍
ബാര്‍ബഡോസ്| jibin| Last Modified ശനി, 13 ഫെബ്രുവരി 2016 (10:03 IST)
അടുത്തമാസം എട്ടിന് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാനിരിക്കേ വെസ്‌റ്റ് ഇന്‍ഡീസിന് വീണ്ടും തിരിച്ചടി. ലോകകപ്പിനുള്ള ടീമില്‍ നിന്ന് വെടിക്കെട്ടുകാരനായ കിറോണ്‍ പൊള്ളാര്‍ഡും സ്‌പിന്നര്‍ സുനില്‍ നരെയ്‌നും പിന്‍‌മാറി. കാല്‍‌മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പൊള്ളാര്‍ഡ് പിന്മാറുന്നതെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. അതേസമയം, ബോളിംഗ് ആക്ഷനില്‍ ഐസിസിയുടെ പരിശേധനകള്‍ നേരിടുന്നതാണ് നരെയ്‌ന് തിരിച്ചടിയായത്.

ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിഫലത്തില്‍
80 ശതമാനം കുറവുവരുത്തിയ പുതിയ കരാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ ഇടഞ്ഞതാണ് വിന്‍ഡീസിന്റെ വരവിനെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യവുമുണ്ടായത്.

ടീം ലോകകപ്പില്‍ പങ്കെടുക്കുമെന്നും കൂടുതല്‍ പണം അനുവദിക്കാനുള്ള അവസ്ഥയിലല്ല ബോര്‍ഡെന്നും. ഞായറാഴ്‌ചയ്‌ക്കുള്ളില്‍ കരാറില്‍ ഒപ്പിടണമെന്നും ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് മൈക്കിള്‍ മിയര്‍ഹെഡ് വ്യക്തമാക്കിയിരുന്നു. പുതിയ കരാറിനെതിരേ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് നായകന്‍ ഡാരന്‍ സമി ബോര്‍ഡിന് അയയ്ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :