ധോണിയെന്താ ഇങ്ങനെ ?; തോറ്റതിന് വിചിത്രമായ കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ നായകന്‍

മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് , ടീം ഇന്ത്യ
പൂന| jibin| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (10:02 IST)
ഏഷ്യാകപ്പും കുട്ടി ക്രിക്കറ്റ് ലോകകപ്പും വിളിപ്പാടകലെ നില്‍ക്കെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി- 20 മത്സരത്തിൽ തോറ്റത്തിനുള്ള കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പിച്ച് ഒരുക്കിയതിലെ പിഴവാണ് ഇന്ത്യക്ക് തോല്‍‌വി സമ്മാനിച്ചത്. നമ്മുടെ കാലാവസ്ഥയില്‍ വിദേശപിച്ചുകള്‍ക്ക് സമാനമായ പിച്ചാണ് പൂനയില്‍ ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേസര്‍മാരെ സഹായിക്കുന്ന പിച്ചായിരുന്നു പൂനയിലേത്. കൂടാതെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ മോശം ഷോട്ടുകള്‍ പുറത്തെടുത്ത് പുറത്താകുകയായിരുന്നു. ബാറ്റിംഗ് പരാജയമായിരുന്നുവെങ്കിലും എല്ലാ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചു. ബോളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നിരുന്നാലും ഇന്ത്യന്‍ സാഹചര്യങ്ങളേക്കാള്‍ കൂടുതല്‍ ഇംഗ്ളീഷ് സാഹചര്യങ്ങളില്‍ കളിക്കുന്ന പ്രതീതിയാണ് പിച്ച സൃഷ്ടിച്ചതെന്നും ധോണി പറഞ്ഞു.

ശ്രീലങ്കക്കെതിരായ
മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിനാണ് തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറിൽ 101 റൺസെടുത്ത് പുറത്താ‍യിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകൾ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. തോൽവിയോടെ ഇന്ത്യക്ക് ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :