ധോണിയുടെ നാട്ടില്‍ ഇന്ന് ജീവന്‍‌മരണ പോരാട്ടം; അങ്കം ജയിക്കാന്‍ ലങ്ക

ഇന്ത്യ ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ് , ടീം ഇന്ത്യ , ലോകകപ്പ്
റാഞ്ചി| jibin| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:14 IST)
ഇന്ത്യ ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പരയുടെ രണ്ടാം മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കും. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ലങ്ക ജയിച്ച സാഹചര്യത്തില്‍ ഇന്നത്തെ മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നാടായ റാഞ്ചിയിലാണ് മത്സരം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

പൂനയില്‍ നടന്ന ആദ്യ മത്സരത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പരിചയസമ്പത്തു കുറഞ്ഞ യുവനിരയ്‌ക്കു മുന്നില്‍ തകര്‍ന്നിരുന്നു. പരിചയ സമ്പത്തും ബാറ്റിംഗ് നിരയും കൊണ്ടു മുന്നിലായിരുന്ന ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ലങ്കയുടെ യുവനിര വിജയം തട്ടിയെടുത്തത്. ഏഷ്യാകപ്പ് ട്വന്റി-20, ലോകകപ്പ് ട്വന്റി-20 എന്നീ പ്രധാന ടൂര്‍ണമെന്റുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്നത്തെ മത്സരം
ജയിച്ച് കരുത്ത് കാട്ടേണ്ട അവസ്ഥയിലാണ് ധോണിപ്പട.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് റാഞ്ചിയിലേത്. അതിനാല്‍ ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയും കൂട്ടരും ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :