നിയന്ത്രണം വിട്ട് ഹാസിന്‍, വേണ്ടിയിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ

ഷമി മാപ്പ് പറയുമോ?

അപര്‍ണ| Last Modified ബുധന്‍, 14 മാര്‍ച്ച് 2018 (09:15 IST)
ക്രിക്കറ്റ്‌താരം മുഹമ്മദ് ഷമിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തയായിരുന്നു. എന്നാല്‍, ജഹാന്റെ പരാതിയെ തുടര്‍ന്ന് മുങ്ങിയ ഷമി പിന്നീട് പൊന്തിയത് ടൈംസ് നൌ ചാനലില്‍ ആയി‌രുന്നു.

തന്റെ തെറ്റുകളും പ്രശ്നങ്ങളും ഒക്കെ പരിഹരിച്ച് ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് ഷമി ചാനലിലെ അഭിമുഖത്തിനിടയിക് പറഞ്ഞു. ഇതിനെ കുറിച്ച് ഹാസിനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് പക്ഷേ പ്രതീക്ഷിച്ച മറുപടി അല്ല അവരില്‍ നിന്നും ലഭിച്ചത്.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ നിയന്ത്രണം വിട്ട് പെരുമാറുകയും മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാനും ഹസിന്‍ ശ്രമിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രോശിക്കുന്ന ഹസിന്‍ മാധ്യമപ്രവര്‍ത്തകരുടെ കാറില്‍ ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :