നിയന്ത്രണം വിട്ട് ഹാസിന്‍, വേണ്ടിയിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ

ബുധന്‍, 14 മാര്‍ച്ച് 2018 (09:15 IST)

ക്രിക്കറ്റ്‌താരം മുഹമ്മദ് ഷമിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തയായിരുന്നു. എന്നാല്‍, ജഹാന്റെ പരാതിയെ തുടര്‍ന്ന് മുങ്ങിയ ഷമി പിന്നീട് പൊന്തിയത് ടൈംസ് നൌ ചാനലില്‍ ആയി‌രുന്നു.  
 
തന്റെ തെറ്റുകളും പ്രശ്നങ്ങളും ഒക്കെ പരിഹരിച്ച് ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് ഷമി ചാനലിലെ അഭിമുഖത്തിനിടയിക് പറഞ്ഞു. ഇതിനെ കുറിച്ച് ഹാസിനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് പക്ഷേ പ്രതീക്ഷിച്ച മറുപടി അല്ല അവരില്‍ നിന്നും ലഭിച്ചത്. 
 
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ നിയന്ത്രണം വിട്ട് പെരുമാറുകയും മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാനും ഹസിന്‍ ശ്രമിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രോശിക്കുന്ന ഹസിന്‍ മാധ്യമപ്രവര്‍ത്തകരുടെ കാറില്‍ ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇതാണ് സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ്! വെല്‍‌ഡണ്‍ അഫ്രീദി!

ഏത് മേഖലയിലും ഈഗോ പ്രശ്നമാകാറുണ്ട്. അതോടൊപ്പം, ഏതെങ്കിലും വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ...

news

ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കയെ പൊട്ടിച്ച് ഇന്ത്യ

നിദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ. മനീഷ് പാണ്ഡെ–ദിനേഷ് ...

news

ത്രിരാഷ്ട്ര സ്വന്റി20 പരമ്പരയിൽ ശ്രീലങ്കക്ക് മറുപടി നൽകാൻ ഇന്ത്യ ഇന്നിറങ്ങും

ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പരമ്പരയിലെ ആദ്യ ...

news

കുറ്റസമ്മതം നടത്തിയാല്‍ സ്വീകരിക്കാമെന്ന് ജഹാന്‍; ഷമിയ്ക്ക് തുണയാകുമോ?

ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ...

Widgets Magazine