‘കോഹ്‌ലിയോട് ഞാന്‍ സംസാരിച്ചു, ഭുവനേശും ബുംറയും കൊള്ളം’; നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു

ആശിഷ് നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു

 Ashish Nehra , team india , cricket , Nehra retirement , ആശിഷ് നെഹ്‌റ , ഓസ്‌ട്രേലിയ , ഭുവനേഷ് കുമാര്‍ , ജസ്പ്രീത് ബുംറ , ഇന്ത്യന്‍ പ്രീഗ് , നെഹ്‌റ
ന്യൂഡല്‍ഹി| jibin| Last Updated: വ്യാഴം, 12 ഒക്‌ടോബര്‍ 2017 (17:54 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ ഒഴിയുകയാണ്. അടുത്തമാസം ഒന്നിന് ന്യൂസിലന്‍ഡിനെതിരെ തന്റെ ഹോം ഗ്രൌണ്ടായ ഡല്‍ഹിയില്‍ നടക്കുന്ന മത്സരമാകും അവസാനത്തേത്. സ്വന്തമായി എടുത്ത തീരുമാനമാണ് വിരമിക്കലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഹോം ഗ്രൗണ്ടില്‍ അവസാനമത്സരം കളിക്കുക എന്നത് വലിയ കാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിരമിക്കല്‍ സംബന്ധിച്ചുള്ള ആലോചന തുടങ്ങിയിരുന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായും പരിശീലകന്‍ രവി ശാസ്ത്രിയുമായും ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും മുപ്പത്തിയെട്ടുകാരനായ നെഹ്‌റ വ്യക്തമാക്കി.

ടീമില്‍ ഭുവനേശ് കുമാറും, ജസ്പ്രീത് ബുംറയും നല്ല രീതിയില്‍ ബോള്‍ ചെയ്യുന്നുണ്ട്. മികച്ച ഫോമിലാണ് ഇരുവരുമുള്ളത്. ഈ സാഹചര്യത്തില്‍ താന്‍ വിരമിക്കുന്നത് ഉചിതമായ തീരുമാനമാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :