ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്ന വെളിപ്പെടുത്തലുമായി ഉസ്മാന്‍ ക്വാജ രംഗത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്ന വെളിപ്പെടുത്തലുമായി ഉസ്മാന്‍ ക്വാജ രംഗത്ത്

   Usman Khwaja , Australia , Cricket , ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് , ഉസ്മാന്‍ ക്വാജ , ഓസ്‌ട്രേലിയ , വംശീയത , പ്ലേയേര്‍സ് വോയിസ്
സിഡ്‌നി| jibin| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (17:04 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വംശീയ വേര്‍തിരിവ് രൂക്ഷമാണെന്ന് ടീമിലെ ആദ്യ മുസ്ലിം കളിക്കാരന്‍ കൂടിയായ ഉസ്മാന്‍ ക്വാജ. വിദേശ വംശജരായ ഓസീസ് താരങ്ങളാണ് വംശീയതയുടെ പേരിലുള്ള അവഗണനയ്‌ക്ക് ഇരയാകുന്നത്. ടീമിലെ ചില സഹതാരങ്ങള്‍ പോലും തന്നോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ വംശീയതയും അതിനോട് അനുബന്ധിച്ചുള്ള വേര്‍തിരിവും ശക്തമാണ്. ടീമിലടക്കമുള്ള പലയിടത്തും വിവേചനം നിലനില്‍ക്കുന്നുണ്ട്. വംശീയമായ അധിക്ഷേപങ്ങള്‍ ചില താരങ്ങളില്‍ നിന്നു നേരിടേണ്ടിവന്നിട്ടുണ്ടെന്നും പാക് വംശജനായ ക്വാജ വ്യക്തമാക്കി.

പ്ലേയേര്‍സ് വോയിസ് എന്ന വെബ്‌സൈറ്റിന് നല്‍കിയ ലേഖനത്തിലാണ് ഉസ്മാന്‍ ക്വാജ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്ന പ്രതികരണം നടത്തിയിരിക്കുന്നത്. അതേസമയം, താരത്തിന്റെ പ്രസ്താവന തള്ളി ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :