രഞ്ജിയിൽ കേരളത്തിന് മിന്നും ജയം; ധോണിയുടെ നാട്ടുകാരെ വീഴ്ത്തിയത് ഒമ്പത് വിക്കറ്റിന്

തിരുവനന്തപുരം, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (17:22 IST)

ranji trophy,	cricket,	kerala,	match,	jharkhand,	latest malayalam news, ക്രിക്കറ്റ്,	കേരളം,	മല്‍സരം,	ജാര്‍ഖണ്ഡ്,	പുതിയ മലയാളം വാര്‍ത്തകള്‍
അനുബന്ധ വാര്‍ത്തകള്‍

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒൻപതു വിക്കറ്റിനാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരായ ജാർഖണ്ഡിനെ തോൽപിച്ചത്. രണ്ട് ഇന്നിങ്ങ്സുകളില്‍ നിന്നായി ഒമ്പത് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. 
 
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്‌സില്‍ 202 റണ്‍സെടുത്ത് പുറത്തായി. 45 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡ് നിരയിലെ ടോപ്‌സ്‌കോറര്‍. ജലജ് സക്‌സേനയെ കൂടാതെ സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒന്നാമിന്നിങ്‌സില്‍ 259 റണ്‍സാണ് നേടിയത്. 
 
എന്നാല്‍ 57 റണ്‍സ് മാത്രം ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്‌സില്‍ കേവലം 89 റണ്‍സിന് ജാര്‍ഖണ്ഡിനെ എറിഞ്ഞുവീഴ്ത്തി. കേരളത്തിന് ജയിക്കാന്‍ 33 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ഇതുതന്നെ യഥാര്‍ത്ഥ നായകന്‍’; സാക്ഷാല്‍ ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ - വീഡിയോ

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന ജയത്തിനു പിന്നാലെ ആദ്യ ട്വന്റി 20യിലും ...

news

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും ട്വന്റി-20 ...

news

ഇവിടെയല്ല, അവിടെവച്ച് അവരെ പരാജയപ്പെടുത്തണം; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ഗാംഗുലി

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാകാന്‍ കോഹ്‌ലിക്ക് സാധിക്കുമെങ്കിലും ...

news

ധോണിയുടെ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഭാര്യ സാക്ഷി

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു വാഹന പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും ...