ആശിഷ് നെഹ്‌റ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരം

ന്യൂഡല്‍ഹി, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (17:00 IST)

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തമാസം പതിനേഴിന് ന്യൂസിലന്‍ഡിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തോടെ താരം കളി മതിയാക്കുമെന്നാണ് സൂചന.

നെഹ്‌റയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളെ ഉദ്ദരിച്ച് മുംബൈ മിറര്‍ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം, പുറത്തുവന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ടീമിലെ മുതിര്‍ന്ന താരം കൂടിയായ നെഹ്‌റ തയ്യാറായിട്ടില്ല.

ഇരുപതാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന നെഹ്‌റ എഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

രഞ്ജിയിൽ കേരളത്തിന് മിന്നും ജയം; ധോണിയുടെ നാട്ടുകാരെ വീഴ്ത്തിയത് ഒമ്പത് വിക്കറ്റിന്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒൻപതു വിക്കറ്റിനാണ് കേരളം രഞ്ജി ...

news

‘ഇതുതന്നെ യഥാര്‍ത്ഥ നായകന്‍’; സാക്ഷാല്‍ ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ - വീഡിയോ

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന ജയത്തിനു പിന്നാലെ ആദ്യ ട്വന്റി 20യിലും ...

news

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും ട്വന്റി-20 ...

news

ഇവിടെയല്ല, അവിടെവച്ച് അവരെ പരാജയപ്പെടുത്തണം; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ഗാംഗുലി

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാകാന്‍ കോഹ്‌ലിക്ക് സാധിക്കുമെങ്കിലും ...