ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട്; ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറ്

ഗുവാഹത്തി, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:19 IST)

ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി ഗുഹവാത്തിയില്‍ നിന്നും മറ്റൊരു വാര്‍ത്ത. ഇന്ത്യക്കെതിരായ രണ്ടാം പരമ്പരയിലെ രണ്ടാം മൽസരത്തിനുശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മടങ്ങിയ ബസിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞു.

ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് ഓസ്‌ട്രേലിയന്‍ ടീം ആക്രമിക്കപ്പെട്ടത്. അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് താരങ്ങള്‍ മടങ്ങുമ്പോഴാണ് ആക്രമം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ പിടികൂടി.

കല്ലേറില്‍ ബസിന്റെ ചില്ലു തകർന്നു. ഇതിന്റെ ചിത്രം ഓസീസ് താരം ആരോൺ ഫിഞ്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആക്രമണത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല. കല്ലേറ് ഓസീസ് താരങ്ങളെ ഭയചകിതരായി. തുടര്‍ന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ടീമംഗങ്ങളെ സുരക്ഷിതമായി താമസസ്ഥലത്തെത്തിച്ചു.

മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ആദ്യമായി ഒരു രാജ്യാന്തര മൽസരത്തിനു ആതിഥ്യം വഹിക്കുന്ന സ്‌റ്റേഡിയമാണ് അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആശിഷ് നെഹ്‌റ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ...

news

രഞ്ജിയിൽ കേരളത്തിന് മിന്നും ജയം; ധോണിയുടെ നാട്ടുകാരെ വീഴ്ത്തിയത് ഒമ്പത് വിക്കറ്റിന്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒൻപതു വിക്കറ്റിനാണ് കേരളം രഞ്ജി ...

news

‘ഇതുതന്നെ യഥാര്‍ത്ഥ നായകന്‍’; സാക്ഷാല്‍ ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ - വീഡിയോ

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന ജയത്തിനു പിന്നാലെ ആദ്യ ട്വന്റി 20യിലും ...

news

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും ട്വന്റി-20 ...

Widgets Magazine