‘ഇതുതന്നെ യഥാര്‍ത്ഥ നായകന്‍’; സാക്ഷാല്‍ ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ - വീഡിയോ

ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ

virat kohli,	steve smith,	india,	australia,	cricket,	hardik pandya,	dhoni, ഹര്‍ദീക് പാണ്ഡ്യ,	ധോണി,	ഇന്ത്യ,	ഓസ്ട്രേലിയ,	ക്രിക്കറ്റ്,	വിരാട് കോലി,	സ്റ്റീവ് സ്മിത്ത്
റാഞ്ചി| സജിത്ത്| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2017 (11:41 IST)
ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന ജയത്തിനു പിന്നാലെ ആദ്യ ട്വന്റി 20യിലും തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയ സമയത്തായിരുന്നു മഴ കളി തടസപ്പെടുത്തിയത്. പിന്നീട് 6 ഓവറില്‍ 48 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുന:നിര്‍ണയിക്കുകായിരുന്നു.

ബൗണ്ടറി ലൈനില്‍ നിന്ന് നേരിട്ടുള്ള ഒരു ത്രോയിലൂടെ ഓസീസ് താരത്തെ പുറത്താക്കിയ കോഹ്‌ലിയുടെ മികവ് മാത്രം മതി ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ശേഷി അളക്കാന്‍. മത്സരത്തിന്റെ 19 ാം ഓവറിലായിരുന്നു മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണിയെപ്പോലും അമ്പരപ്പിച്ച വിരാടിന്റെ ത്രോ.

വീഡിയോ കാണാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :