‘അടുത്തലക്ഷ്യം നിന്റെ തല’; ഓസ്‌ട്രേലിയന്‍ താരത്തിനുനേരെ കൊലവിളി

ന്യൂഡല്‍ഹി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (18:38 IST)

 cricket , team india , virat kohli , adam zampa , Australian cricket team , ms dhoni , ഇന്ത്യന്‍ ക്രിക്കറ്റ് , ഓസ്‌ട്രേലിയ , ആദം സാമ്പ , ട്വന്റി-20 , ഓസീസ് , ആരോൺ ഫിഞ്ച്

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മടങ്ങിയ ബസിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞ സംഭവം ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായതിന് പിന്നാലെ കൊലവിളിയുമായി ആരാധകന്‍ രംഗത്ത്.

ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാമ്പയ്‌ക്കു നേരെയാണ് ജിത്ത് ജോണിയെന്ന ഇന്ത്യന്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി നടത്തിയത്. അടുത്തലക്ഷ്യം നിന്റെ തലയാണെന്നായിരുന്നു ഇയാളുടെ പ്രസ്‌താവന. ഇന്ത്യന്‍ ആരാധകന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യക്കെതിരായ രണ്ടാം മൽസരത്തിനുശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ബസിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞത്. അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് താരങ്ങള്‍ മടങ്ങുമ്പോഴാണ് ആക്രമം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ പിടികൂടി.

കല്ലേറില്‍ ബസിന്റെ ചില്ലു തകർന്നു. ഇതിന്റെ ചിത്രം ഓസീസ് താരം ആരോൺ ഫിഞ്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആക്രമണത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല. കല്ലേറ് ഓസീസ് താരങ്ങളെ ഭയചകിതരായി. തുടര്‍ന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ടീമംഗങ്ങളെ സുരക്ഷിതമായി താമസസ്ഥലത്തെത്തിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘കോഹ്‌ലിയോട് ഞാന്‍ സംസാരിച്ചു, ഭുവനേശും ബുംറയും കൊള്ളം’; നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഹോം ഗ്രൗണ്ടില്‍ അവസാനമത്സരം കളിക്കുക എന്നത് വലിയ കാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ ...

news

‘ഇത് തികച്ചും അപമാനകരം’; ഓസീസ് ക്രിക്കറ്റ് ടീമിന് പിന്തുണയുമായി മിതാലി രാജ്

ഓസീസ് ക്രിക്കറ്റ് ടീം ബസിന് നേരെയുണ്ടായ അക്രമണം അപമാനകരമായ സംഭവമെന്ന് ഇന്ത്യന്‍ വനിതാ ...

news

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്ന വെളിപ്പെടുത്തലുമായി ഉസ്മാന്‍ ക്വാജ രംഗത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വംശീയ വേര്‍തിരിവ് രൂക്ഷമാണെന്ന് ടീമിലെ ആദ്യ മുസ്ലിം ...

news

ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട്; ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറ്

ഗുവാഹത്തി: ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി ഗുഹവാത്തിയില്‍ നിന്നും മറ്റൊരു വാര്‍ത്ത. ...