ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും ഈ സിനിമ കാണില്ല!

ശനി, 10 മാര്‍ച്ച് 2018 (19:48 IST)

സിനിമ, 100 ഇയേഴ്സ്, റോബര്‍ട്ട് ആന്തണി റോഡ്രിഗ്യൂസ്, ജോണ്‍ മാല്‍ക്കോവിച്ച്, Cinema, 100 Years, Robert Anthony Rodríguez, Spy Kid

ഒരു വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ സിനിമകളുടെ സ്രഷ്ടാവ് റോബര്‍ട്ട് ആന്തണി റോഡ്രിഗ്യൂസ് ആണ് സംവിധായകന്‍. കേട്ടപ്പോള്‍ സന്തോഷമായോ? എങ്കില്‍ ഇതുകൂടി അറിഞ്ഞോളൂ. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മിക്കവര്‍ക്കും ഈ സിനിമ കാണാന്‍ കഴിയില്ല.
 
എന്താണ് കാരണമെന്നോ? ചിത്രം റിലീസ് ചെയ്യുന്നത് 2115 നവംബര്‍ 18നാണ് എന്നതുതന്നെ. അതായത് ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് ശേഷം. 
 
ജോണ്‍ മാല്‍ക്കോവിച്ചാണ് ഈ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. എന്താണ് കഥയെന്നതും മറ്റ് കാര്യങ്ങളുമൊക്കെ അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
 
രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ചിത്രത്തിന്‍റെ സ്വഭാവമെന്തെന്ന് മനസിലാക്കാന്‍ കഴിയില്ല.
 
ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ എല്ലാം കഴിഞ്ഞ് ഫൈനല്‍ ഔട്ട് വന്നുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് മൂടിയ ഒരു സേഫിനുള്ളില്‍ ഭദ്രമാക്കി വയ്ക്കും. 2115 നവംബര്‍ 18ന് ഈ സേഫ് ഓട്ടോമാറ്റിക്കായി തുറക്കും. അന്ന് മാത്രമേ തുറക്കാന്‍ കഴിയൂ. ലോഹപാളികളാല്‍ സംരക്ഷിക്കപ്പെട്ട രീതിയില്‍ 1000 അതിഥികള്‍ക്കുള്ള ടിക്കറ്റുകളും തയ്യാറാക്കി വച്ചിട്ടുണ്ട്. ആ അതിഥികളുടെ അന്നത്തെ അനന്തരാവകാശികള്‍ക്ക് ടിക്കറ്റ് കൈമാറുകയും അവര്‍ക്കായി ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനം നടത്തുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കാത്തിരുന്ന് കാത്തിരുന്ന് മായാനദിയിലെ ഗാനമെത്തി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ ...

news

പാര്‍വതി അങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി എന്തിനാണ് ‘മൈ സ്റ്റോറി’ ട്രെയിലര്‍ പുറത്തിറക്കിയത്?

അത് വലിയൊരു അത്ഭുതമായിരുന്നു. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ആരും ...

news

ജയനാകാൻ ടൊവിനോ തോമസ്?

മലയാള സിനിമാ ആസ്വാദകർക്ക് ഒരു പുത്തൻ സ്റ്റൈൽ പരിചയപ്പെടുത്തിയ നടനാണ് ജയൻ. കെട്ടിലും ...

news

ഇതാണ് ഞങ്ങള്‍ പറഞ്ഞ അഹങ്കാരി, മമ്മൂട്ടി മാസ്!

മമ്മൂട്ടി നായകനായ കസബയിലെ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടി പാര്‍വ്വതി മമ്മൂട്ടി ആരാധകരുടെ ...

Widgets Magazine