ജയനാകാൻ ടൊവിനോ തോമസ്?

ശനി, 10 മാര്‍ച്ച് 2018 (16:36 IST)

മലയാള സിനിമാ ആസ്വാദകർക്ക് ഒരു പുത്തൻ സ്റ്റൈൽ പരിചയപ്പെടുത്തിയ നടനാണ് ജയൻ. കെട്ടിലും മട്ടിലും  എന്തിന് സംസാരത്തിൽപോലും ജയനാകാൻ വലിയ ആരാധക വൃന്ദം ആഗ്രഹിച്ചിരുന്ന. മലയാള സിനിമയിൽ ചെറിയ കാലയളവ് കൊണ്ട് ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു നടനുണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഈ അനശ്വര നടന്റെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്.  
 
ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം 'സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയൻ' എന്ന പേരിൽ ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെക്സിക്കൻ അപാരതയിൽ ടൊവിനോ ആയിരുന്നു നായകൻ. ടൊവിനോയ്ക്കൊപ്പം മറ്റൊരു ചിത്രം കൂടി പ്ലാൻ ചെയ്യുന്നുവെന്ന് ടോം ഇമ്മട്ടി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, തന്റെ രണ്ടാമത്തെ ചിത്രമാകുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. ജോണി സാഗരികയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ശാപമോക്ഷം എന്ന ചിത്രത്തിലൂടെയായിരുന്നു ജയന്‍ മലയാള സിനിമയുടെ ആഭ്രപാളികളിൽ അരങ്ങേറ്റം കുറിച്ചത്. സ്വതസിദ്ധമായ തന്റെ ശൈലിയിലൂടെയും ശരീര ഗാംഭീര്യം കൊണ്ടും പെട്ടന്നു തന്നെ മലയാളി മനസ്സുകളിൽ ചേക്കേറി. പഞ്ചമി എന്ന ചിത്രമാണ് ജയനെ ഏറെ ശ്രദ്ദേയനാക്കിയത്. പിന്നീട് തച്ചോളി അമ്പു, ഏതോ ഒരു സ്വപ്നം എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി  നേടിക്കൊടുത്തു. 1979 ല്‍ പുറത്തിറങ്ങിയ ശരപഞ്ചരം എന്ന ചിത്രം യുവത്വത്തിന്റെ  
ഹരമായി മാറി. ഈ സിനിമയിൽ ജയൻ കുതിരയെ തടവുന്ന രംഗത്തിന് പിന്നീട്  പല ചിത്രങ്ങളിലും 
തനിയാവർത്തനങ്ങളുണ്ടായി.
 
കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അപ്രതീക്ഷിതമായി ആഭ്രപാളികളിൽ തന്നെ ജയൻ മറയുകയായിരുന്നു. അപ്പോഴെക്കും 125 ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സൂപ്പർ താരമായി വളർന്നിരുന്നു ഈ അനശ്വര നടൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പാര്‍വതി അങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി എന്തിനാണ് ‘മൈ സ്റ്റോറി’ ടീസര്‍ പുറത്തിറക്കിയത്?

അത് വലിയൊരു അത്ഭുതമായിരുന്നു. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ആരും ...

news

ഇതാണ് ഞങ്ങള്‍ പറഞ്ഞ അഹങ്കാരി, മമ്മൂട്ടി മാസ്!

മമ്മൂട്ടി നായകനായ കസബയിലെ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടി പാര്‍വ്വതി മമ്മൂട്ടി ആരാധകരുടെ ...

news

സഖാവ് അലക്സ് കിടിലന്‍! - പരോള്‍ ടീസര്‍ കിടുക്കി

മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് ...

news

മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്: പൌളി പറയുന്നു

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജനകീയമായിരുന്നു. അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിച്ച ...

Widgets Magazine